റിയാദ്: മുസ്ലിം സമുദായം വളരെ പിന്നാക്കവും ദാരിദ്ര്യവും അനുഭവിച്ചിരുന്ന ഒരു കാലത്ത് അധികാരത്തിെൻറ തണലോ സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും സമുദായത്തിന് വേണ്ടി നിസ്വാർഥമായി പ്രവർത്തിച്ച വലിയ മനുഷ്യനായിരുന്നു അബ്ദുറഹ്മാൻ ബാഫഖി തങ്ങളെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ല പ്രസിഡൻറ് എം.എ. റസാഖ് മാസ്റ്റർ പറഞ്ഞു.
റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡൻറ് സുഹൈൽ അമ്പലങ്കണ്ടി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മാഈൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ്, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, ചെയർമാൻ യു.പി. മുസ്തഫ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാൻ ഫറോക്ക്, നജീബ് നെല്ലാംകണ്ടി, ഷമീർ പറമ്പത്ത്, നാസർ മാങ്കാവ് എന്നിവർ സംസാരിച്ചു.
കോഴിക്കോട് ആസ്ഥാനമായി ആരംഭിക്കുന്ന ബാഫഖി തങ്ങൾ കമ്യൂണിറ്റി റിസോഴ്സ് ഡെവലപ്മെൻറ് സെൻററിെൻറ ബ്രോഷർ സിറ്റി ഫ്ലവർ ഗ്രൂപ് മാനേജിങ് ഡയറക്ടർ ടി.എം. അഹമ്മദ്കോയക്ക് നൽകി എം.എ. റസാഖ് മാസ്റ്റർ പ്രകാശനം ചെയ്തു.
ജില്ല ഭാരവാഹികളായ റഷീദ് പടിയങ്ങൽ, കുഞ്ഞോയി കോടമ്പുഴ, ഷൗക്കത്ത് പന്നിയങ്കര, മുഹമ്മദ് പേരാമ്പ്ര, ലത്തീഫ് മടവൂർ, അബ്ദുൽ കാദർ കാരന്തൂർ, ഗഫൂർ എസ്റ്റേറ്റ്മുക്ക്, പ്രമോദ് മലയമ്മ, നാസർ കൊടിയത്തൂർ, സൈതു മീഞ്ചന്ത, മുജീബ് മൂത്താട്ട്, മനാഫ് മണ്ണൂർ, ബഷീർ കൊളത്തൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമടം സ്വാഗതവും ട്രഷറർ റാഷിദ് ദയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.