റിയാദ്: തൃശൂർ ജില്ല സൗഹൃദവേദി മുഖ്യ രക്ഷാധികാരിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അഡ്വ. സി.കെ. മേനോെൻറ ചരമ വാർഷികത്തിൽ തൃശൂർ ജില്ല സൗഹൃദവേദി സൗദി ഘടകം സൂം മീറ്റിലൂടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പ്രസിഡൻറ് ധനഞ്ജയ കുമാർ അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
ജാതിമത രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്നു പത്മശ്രീ ജേതാവ് കൂടിയായ സി.കെ. മേനോനെന്നും സൗദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് നാല് മലയാളികളെ മോചനദ്രവ്യം നൽകി മോചിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു നടത്തിച്ചത് അദ്ദേഹമെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു. ഗൾഫു യുദ്ധക്കാലത്ത് കുവൈത്തിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനും ഇറാഖില്‍ കുടുങ്ങിയ നഴ്സുമാരെ പുനരധിവസിപ്പിക്കാനും അദ്ദേഹം വലിയ പങ്കുവഹിച്ചു. നിർധനരായ പെൺകുട്ടികൾക്ക് വേണ്ടി സമൂഹ വിവാഹം നടത്തി തൃശൂരില്‍ ചേരി നിവാസികള്‍ക്കായി നൂറ് വീടുകള്‍ പണിത് നല്കി.
കേരള സര്‍ക്കാറിെൻറ ലക്ഷംവീട് പദ്ധതിയില്‍ ഭവനരഹിതര്‍ക്ക് വീടുകള്‍ നിർമിച്ചുനല്‍കിയതും അദ്ദേഹമാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയവർ പറഞ്ഞു. ജയൻ കൊടുങ്ങലൂർ, ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി, ഖത്തർ സൗഹൃദവേദി പ്രസിഡൻറ് അബ്ദുൽ ഗഫൂർ, എൻ.ആർ.കെ ഫോറം ചെയർമാൻ അഷറഫ് വടക്കേവിള, സൗഹൃദവേദി സഹകരണ സംഘം പ്രസിഡൻറ് ശ്രീനിവാസൻ, മുൻ പ്രസിഡൻറ് ജോൺ റാൽഫ് എന്നിവർ പറഞ്ഞു. ട്രഷറർ ഷാഹിദ് അറക്കൽ, ഖത്തർ ഭാരവാഹികളായ ശശിധരൻ, മുഹമ്മദ് മുസ്തഫ, ശ്രീനിവാസൻ, റാഫി, ആരിഫ്, പവിത്രൻ, സൗദി ഭാരവാഹികളായ ബഷീർ വാടാനപ്പള്ളി, കൃഷ്ണകുമാർ, അഷ്റഫ്, ബാബു പൊറ്റെക്കാട്, ശരത് ജോഷി, അനിൽ നാട്ടിക, ഷരീഫ് അറക്കൽ, സോമൻ, ഉണ്ണികൃഷ്ണൻ, നന്ദു, ശശിധരൻ, ശിവദാസൻ, വിജയൻ, പങ്കജാക്ഷൻ, സുരേഷ് തിരുവില്വാമല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും വൈസ് പ്രസിഡൻറ് ഗിരിജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.