ദമ്മാം: സൗദി അറേബ്യയിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയതിനാൽ പ്രതിസന്ധിയിലായ സൗദിയിലെ പ്രവാസികൾക്കായി ഇന്ത്യൻ സർക്കാർ നയതന്ത്രതലത്തിൽ ഇടപെടണമെന്ന് നവയുഗം സാംസ്കാരികവേദി ആവശ്യപ്പെട്ടു. പ്രവേശനവിലക്ക് ഏർപ്പെടുത്തിയതു മൂലമുള്ള പ്രതിസന്ധി, 14 ദിവസത്തെ അന്യരാജ്യ ക്വാറൻറീൻ നിബന്ധന തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസർക്കാർ നയതന്ത്രതലത്തിൽ അടിയന്തരമായി ഇടപെടണമെന്ന് നവയുഗം അൽഅഹ്സ സനാഇയ്യ യൂനിറ്റ് രൂപവത്കരണ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സൗദിയിലേക്കു വരാനായി യു.എ.ഇയിലെത്തിയ നൂറുകണക്കിന് ഇന്ത്യക്കാരുടെ യാത്ര പ്രതിസന്ധിയിലായ സാഹചര്യത്തിൽ, യു.എ.ഇയിൽ കുടുങ്ങിയ സൗദി പ്രവാസികൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തര സഹായമെത്തിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചടങ്ങിൽ ഹസ സനാഇയ്യ യൂനിറ്റ് ഭാരവാഹികളായി ഷാജി (രക്ഷാധികാരി), വേലുരാജൻ (പ്രസി), ഷാജഹാൻ (വൈ. പ്രസി), നിസാർ (സെക്ര), ജയൻ (ജോ. സെക്ര), അനൂപ് (ട്രഷ), അയ്യൂബ് ഖാൻ, രാജൻ, ഫെബിൻ (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
ഹസ മേഖല പ്രസിഡൻറ് ഉണ്ണി മാധവൻ അധ്യക്ഷത വഹിച്ചു. യോഗം കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ബെൻസി മോഹൻ വിഷയാവതരണം നടത്തി. ഭാരവാഹികളായ സുശീൽകുമാർ, മിനി ഷാജി, സിയാദ്, അഖിൽ, അൻസാരി, നിസ്സാം എന്നിവർ സംസാരിച്ചു. ഷാജി മതിലകം ആദ്യ അംഗത്വം അനൂപിന് കൈമാറി. ഷാജി സ്വാഗതവും നിസാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.