യാംബു: തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെൻറ് ഫീ ഇനത്തിൽ വൻ വർധന വരുത്തിയ നടപടി പിൻവലിക്കണമെന്ന് പ്രിയദർശിനി കൾചറൽ സെൻറർ യാംബു സെൻട്രൽ കമ്മിറ്റി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. സാധാരണ പ്രവാസികളുടെ മേൽ അടിച്ചേൽപിച്ച ഈ കടുത്ത നടപടികൾക്കെതിരെ പ്രവാസികൾ ശക്തമായി പ്രതിഷേധിക്കണമെന്നും ചെയർമാൻ മുജീബ് പൂവച്ചൽ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. ജൂലൈ ഒന്നു മുതൽ വർധിപ്പിക്കുന്ന യൂസേഴ്സ് ഫീ പിൻവലിക്കാൻ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്താൻ തിരുവനന്തപുരം, ആറ്റിങ്ങൽ എം.പിമാർക്ക് ഇ-മെയിൽ സന്ദേശം അയച്ചതായും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.