ജിദ്ദ: സംസ്കരണം, ജീവകാരുണ്യം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അല്‍ അന്വാര് ജസ്റ്റിസ് ആൻഡ് വെൽഫെയര്‍ അസോസിയേഷന് (അജ്വ) ജിദ്ദ കമ്മിറ്റി ഇഫ്താർ സംഗമവും മെഡിക്കല്‍ പരിശോധനയും ബദര്‍ദിന അനുസ്മരണവും സംഘടിപ്പിച്ചു.
രക്ഷാധികാരി ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. ജിദ്ദ ഘടകം ആക്ടിങ് പ്രസിഡന്റ് ജമാലുദ്ദീന്‍ അശ്റഫി ബദര്‍ദിന അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റുമാരായ സൈദ് മുഹമ്മദ് കാശിഫി, അബ്ദുൽ ലതീഫ് കറ്റാനം, നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വിജാസ് ഫൈസി ചിതറ എന്നിവര്‍ സംസാരിച്ചു.
സൗജന്യ ഷുഗര്‍, ബ്ലഡ് പ്രഷര്‍ പരിശോധനക്ക് ഇര്‍ഷാദ് ആറാട്ടുപുഴ നേതൃത്വം നല്കി. സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍ നന്ദിയും പറഞ്ഞു. മസൂദ് മൗലവി, നിസാര്‍ കാഞ്ഞിരപ്പുഴ, അബ്ദുൽ ഗഫൂര്‍ കളിയാട്ടുമുക്ക്, അലി മലപ്പുറം, അബ്ദുൽ ഗഫൂര്‍ വണ്ടൂര്‍, അന്‍വര്‍ സാദത്ത് മലപ്പുറം, റഷീദ് പതിയാശ്ശേരി, നൗഷാദ് ഓച്ചിറ, അബ്ദുൽ ഖാദര്‍ തിരുനാവായ, നിസാമുദ്ദീന്‍ മന്നാനി, ഷിഹാബ് പൊന്മള, സിദ്ദീഖ് മദനി, അന്‍സര്‍ ഖാന് കൊല്ലം, നവാസ് കൊല്ലം എന്നിവര്‍ നേതൃത്വം നല്കി. വൈകീട്ട് അഞ്ചു മണിക്ക് ആരംഭിച്ച ഇഫ്താർ സംഗമം പരിപാടികള്‍ ഹാഫിള് സിദ്ദീഖ് മദനിയുടെ നേതൃത്വത്തില്‍ നടന്ന തറാവീഹ് നമസ്കാരത്തിനുശേഷം പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.