ജിദ്ദ: ‘ഗൃഹാതുരത്വം തേടുന്ന എന്റെ അവധിക്കാലം’ എന്ന വിഷയത്തിൽ കഴിഞ്ഞ വെക്കേഷൻ കാലത്ത് അക്ഷരം വായനവേദി സംഘടിപ്പിച്ച രചന മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. അനുഭവക്കുറിപ്പ് വിഭാഗത്തിൽ റെജി അൻവർ ഒന്നാം സ്ഥാനവും ഹംസ എലാന്തി രണ്ടാം സ്ഥാനവും റജിയ വീരാൻ മൂന്നാം സ്ഥാനവും നേടി.
കഥാ വിഭാഗത്തിൽ സുധി വാണിയൻ ഒന്നാം സ്ഥാനവും അഞ്ജു ആന്റോ രണ്ടാം സ്ഥാനവും നേടി. കവിത വിഭാഗത്തിൽ നജീബ് വെഞ്ഞാറമൂട് ഒന്നും യൂനുസ് ചാണ്ടൻകുഴിയിൽ രണ്ടും നിഥിൻ ജോർജ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കേരളത്തിലെയും സൗദിയിലെയും പ്രമുഖ എഴുത്തുകാരും കവികളും കഥാകൃത്തുക്കളുമായ സച്ചിദാനന്ദൻ, ജമീൽ അഹമ്മദ്, മുഹമ്മദ് കുട്ടി എളമ്പിലക്കോട്, അബു ഇരിങ്ങാട്ടിരി, ഡോ. ഇസ്മായിൽ മരിതേരി, സബീന സാലിം എന്നിവരായിരുന്നു വിധികർത്താക്കൾ. രചനകൾ മികച്ച നിലവാരം പുലർത്തിയതായി വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
വിജയികൾക്കുള്ള സമ്മാനങ്ങൾ അക്ഷരം വായനവേദി സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ വെച്ച് വിതരണം ചെയ്യുമെന്നും മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും നന്ദി രേഖപ്പെടുത്തുന്നതായും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.