റിയാദ്: റിയാദിലെ സുലൈ കേന്ദ്രമാക്കി പുതുതായി ആരംഭിച്ച അൽ മദ്റസത്തുൽ ഇസ്ലാമിയ പ്രവേശനോത്സവവും കുടുംബസംഗമവും സംഘടിപ്പിച്ചു. തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് താജുദ്ദീൻ ഓമശ്ശേരി ഉദ്ഘാടനം ചെയ്തു.‘ധാർമിക മൂല്യങ്ങൾ കൈമുതലായ ഒരു തലമുറയെ വാർത്തെടുക്കാൻ പ്രാപ്തമാക്കുന്ന മദ്റസകൾ സാമൂഹിക പുരോഗതിയുടെ അടിസ്ഥാനകേന്ദ്രങ്ങളാണെന്ന്’ അദ്ദേഹം പറഞ്ഞു. രക്ഷാധികാരി സിദ്ദീഖ് ബിൻ ജമാൽ അധ്യക്ഷത വഹിച്ചു.
മദ്റസ കമ്മിറ്റി അംഗങ്ങളായ റഹ്മത്ത് ഇലാഹി, ഇ.വി. അബ്ദുൽ മജീദ്, സലീം ബാബു എന്നിവർ സംസാരിച്ചു.‘കേരളത്തിനകത്തും പുറത്തും പ്രശസ്തമായ മജ്ലിസുത്തഅലീമുൽ ഇസ്ലാമി’യുടെ സിലബസ് അനുസരിച്ചാണ് പഠനമെന്നും കുട്ടികളുടെ നൈസർഗിക കഴിവുകൾ പോഷിപ്പിക്കാനാവശ്യമായ പരിപാടികൾകൂടി ചേർന്നതായിരിക്കും പഠനരീതിയെന്നും മദ്റസ പ്രിൻസിപ്പൽ അംജദ് അലി അറിയിച്ചു. വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപടികൾ സംഗമത്തിന് മാറ്റുകൂട്ടി. സാജിദ് അലി സ്വാഗതവും പി.പി. അബ്ദുല്ലത്തീഫ് സമാപന പ്രഭാഷണവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.