റിയാദ്: അൽ ഖുറൈൻ കൾചറൽ ഡിസ്ട്രിക്ടിന്റെയും വടക്കൻ പ്രദേശത്തിന്റെയും വികസനം ദറഇയ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണെന്ന് ദറഇയ ഗ്രൂപ് സി.ഇ.ഒ ജെറി ഇൻസെറില്ലോ പറഞ്ഞു. ആഗോള സാംസ്കാരിക വിനോദ സഞ്ചാരകേന്ദ്രമായി മാറുന്നതിന് ദറഇയ വാഗ്ദാനം ചെയ്യുന്ന വ്യാപ്തിയും വൈവിധ്യവും ഇത് എടുത്തുകാണിക്കുന്നു.
രണ്ട് മേഖലകളിലും വിജ്ഞാനത്തിന്റെയും പഠനത്തിന്റെയും മികവിന്റെയും സർഗാത്മകതയുടെയും ആഗോള കേന്ദ്രങ്ങൾ ഉൾപ്പെടും. സൗദി ഭരണകൂടത്തിന്റെ 300 വർഷത്തെ ചരിത്രത്തിന്റെ കഥ പറയുന്ന ദറഇയയെ ഒരു ആഗോള ഒത്തുചേരൽ കേന്ദ്രമാക്കി മാറ്റുന്നതിന് ഇത് വലിയ പങ്കു വഹിക്കും. ദറഇയ പദ്ധതി പൂർത്തിയാകുമ്പോൾ 1,78,000ലധികം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും സി.ഇ.ഒ പറഞ്ഞു.
പ്രതിവർഷം അഞ്ച് കോടി സന്ദർശനങ്ങളാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് 1860 കോടി ഡോളർ ഇത് സംഭാവന ചെയ്യും. 2030ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 10 ശതമാനത്തിലധികം സംഭാവന ചെയ്യാനുള്ള ടൂറിസം മേഖലയുടെ ശേഷി വർധിപ്പിക്കുന്നതിന് പുറമെയാണിതെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.