ജിദ്ദ: സൗദിയിൽ പ്രവാസി വെൽഫെയർ രൂപവത്കരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ‘പ്രയാസമകറ്റാൻ പ്രവാസിയുണ്ട്’ എന്ന ശീർഷകത്തിൽ പടിഞ്ഞാറൻ പ്രവിശ്യ കമ്മിറ്റി സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും ഇന്ന് ജിദ്ദയിൽ നടക്കും.
ശറഫിയ അബീർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് വൈകീട്ട് മൂന്ന് മുതൽ രാത്രി ഒമ്പത് വരെ നടക്കും. ക്യാമ്പിനോടനുബന്ധിച്ച് ‘ജീവിതശൈലി രോഗങ്ങൾ; പ്രതിരോധവും പ്രതിവിധിയും’ എന്ന വിഷയത്തിൽ സീനിയർ കൺസൾട്ടൻറ് ഫിസിഷ്യൻ ഡോ. സിറാജ് ബോധവത്കരണ ക്ലാസ് നടത്തും.
ക്യാമ്പിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ എല്ലാ വിഭാഗം കൺസൾട്ടേഷനും പൂർണമായും സൗജന്യമായിരിക്കും. സൗജന്യ ടെസ്റ്റുകളും ലഭ്യമാക്കും. https://forms.gle/c8nJgVh28MCyGq1W7 എന്ന ഗൂഗ്ൾ ഫോം വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കായിരിക്കും ക്യാമ്പിൽ പങ്കെടുക്കാനവസരമുണ്ടാവുക എന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.