ബി​നോ​യ്​ വി​ശ്വം

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്​​കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്

ദ​മ്മാം: ന​വ​യു​ഗം സാം​സ്​​കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​ക്കു​ള്ള 2024ലെ ​കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്​​കാ​ര​ത്തി​ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ൻ മ​ന്ത്രി​യു​മാ​യ ബി​നോ​യ് വി​ശ്വ​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്തു. ന​വ​യു​ഗം എ​ല്ലാ വ​ർ​ഷ​വും ന​ൽ​കി​വ​രു​ന്ന അ​വാ​ർ​ഡി​ന്, ഇ​ത്ത​വ​ണ പ​രേ​ത​നാ​യ കാ​നം രാ​ജേ​ന്ദ്ര​ന്റെ പേ​ര് ന​ൽ​കാ​ൻ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ നാ​ല​ര​പ്പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും കേ​ര​ള​രാ​ഷ്​​ട്രീ​യ​ത്തി​ലും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, പ​രി​സ്ഥി​തി രം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ബി​നോ​യ് വി​ശ്വ​ത്തെ ഈ ​അ​വാ​ർ​ഡി​ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ വൈ​ക്കം എം.​എ​ൽ.​എ​യും ക​മ്യൂ​ണി​സ്​​റ്റ്​ നേ​താ​വു​മാ​യ സി.​കെ. വി​ശ്വ​നാ​ഥ​ൻ, സി.​കെ. ഓ​മ​ന എ​ന്നി​വ​രു​ടെ മ​ക​നാ​യി 1955 ന​വം​ബ​ർ 25-ന് ​കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്ക​ത്ത് ജ​നി​ച്ച ബി​നോ​യ് വി​ശ്വം, വൈ​ക്കം ഗ​വ.​ബോ​യ്സ്‌ ഹൈ​സ്കൂ​ളി​ലെ എ.​ഐ.​എ​സ്‌.​എ​ഫ്‌ സെ​ക്ര​ട്ട​റി​യാ​യി രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

എ.​ഐ.​എ​സ്.​എ​ഫ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്, അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്, എ.​ഐ.​വൈ.​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി, വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് യൂ​ത്തി​​ന്റെ​വൈ​സ് പ്ര​സി​ഡ​ൻ​റ്​ തു​ട​ങ്ങി ഒ​ട്ടേ​റെ പ​ദ​വി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

എം.​എ, എ​ൽ.​എ​ൽ.​ബി പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ അ​ദ്ദേ​ഹം 2001, 2006 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ഴി​ക്കോ​ട്‌ ജി​ല്ല​യി​ലെ നാ​ദാ​പു​ര​ത്തു​നി​ന്നും ര​ണ്ടു​ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു. 2006-2011 കാ​ല​യ​ള​വി​ലെ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മ​ന്ത്രി​സ​ഭ​യി​ൽ വ​നം​മ​ന്ത്രി​യാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്തു.

2018 മു​ത​ൽ 2024 വ​രെ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ദ്ദേ​ഹം ആ​നു​കാ​ലി​ക​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളും ക​വി​ത​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ശ​ക്ത​മാ​യ ഇ​ട​തു​പ​ക്ഷ​ബോ​ധം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പു​ല​ർ​ത്തി​യ നി​സ്വാ​ർ​ഥ​ത​യും ക​ള​ങ്ക​മി​ല്ലാ​ത്ത പൊ​തു​ജീ​വി​ത​വും സ​ത്യ​സ​ന്ധ​ത​യും ജ​ന​പ​ക്ഷ ആ​ദ​ർ​ശ​ങ്ങ​ളും ഓ​രോ പൊ​തു​പ്ര​വ​ർ​ത്ത​ക​നും മാ​തൃ​ക​യാ​ണെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി നി​രീ​ക്ഷി​ച്ചു.

ഡി​സം​ബ​ർ ആ​റി​ന്​ ദ​മ്മാ​മി​ൽ ന​ട​ക്കു​ന്ന ‘ന​വ​യു​ഗ​സ​ന്ധ്യ-2024’ എ​ന്ന മെ​ഗാ​പ​രി​പാ​ടി​യു​ടെ സാം​സ്​​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സി.​പി.​ഐ സം​സ്ഥാ​ന അ​സി.​സെ​ക്ര​ട്ട​റി​യും മു​ൻ എം.​എ​ൽ.​എ​യു​മാ​യ സ​ത്യ​ൻ മൊ​കേ​രി അ​ദ്ദേ​ഹ​ത്തി​ന് അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ​യും അ​റി​യി​ച്ചു.

വെ​ളി​യം ഭാ​ർ​ഗ​വ​ൻ, ഷാ​ജി മ​തി​ല​കം, സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, ശ്രീ​ദേ​വി ടീ​ച്ച​ർ, മു​ഹ​മ്മ​ദ്‌ ന​ജാ​ത്തി, പി.​എ.​എം. ഹാ​രി​സ്, ഡോ. ​സി​ദ്ദീ​ഖ് അ​ഹ്മ​ദ്, ഇ.​എം. ക​ബീ​ർ, ടി.​സി. ഷാ​ജി, കെ. ​രാ​ജ​ൻ എ​ന്നി​വ​രാ​യി​രു​ന്നു മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ന​വ​യു​ഗം പു​ര​സ്​​കാ​രം നേ​ടി​യ വ്യ​ക്തി​ത്വ​ങ്ങ​ൾ.

Tags:    
News Summary - Navayugam Kanam Rajendran Award to Binoy Viswam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.