റിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ ഗേൾസ് വിഭാഗം സ്പോർട്സ് ആക്ടിവിറ്റീസിന് തുടക്കമായി. അധികാരദാന ചടങ്ങിലൂടെ പുതിയ സ്കൂൾ കൗൺസിൽ ഔദ്യോഗികമായി സ്ഥാനമേറ്റു. പ്രവാസി സമ്മാൻ പുരസ്കാരം നേടിയ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥി ആയിരുന്നു.
ഹെഡ്മിസ്ട്രസ് സംഗീത അനൂപ് സ്വാഗതപ്രസംഗം നടത്തി. പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് വിദ്യാഭ്യാസ രംഗത്ത് കുട്ടികൾക്കുള്ള കടമകളെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ഗേൾസ് സെക്ഷൻ ഹെഡ് ഗേൾ ലെന ഇക്ബാലിന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുദീറ ഹാദിയ, ഹെഡ്മിസ്ട്രസ് ഗേൾസ് വിഭാഗം സംഗീത അനൂപ്, ഹെഡ്മാസ്റ്റർ ബോയ്സ് വിഭാഗം തൻവീർ സിദ്ദിഖി, കെ.ജി വിഭാഗം ഹെഡ്മിസ്ട്രസ് റിഹാന അംജാദ്, അഡ്മിൻ മാനേജർ ഷനോജ് അബ്ദുള്ള, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, പി.ആർ.ഒ സൈനബ് തുടങ്ങിയവർ സംബന്ധിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ഗേൾസ് വിഭാഗം വൈസ് ഹെഡ് ഗേൾ ഹാനിയ ഹൈദർ, സ്പോർട്സ് ക്യാപ്റ്റൻ ഹസ റുഖിയ, വൈസ് സ്പോർട്സ് ക്യാപ്റ്റൻ ഗരപതി ശ്രീശാന്തി, പ്രൈമറി വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഹെഡ് ഗേൾ ആലിയ ഫാത്തിമ, വൈസ് ഹെഡ് ഗേൾ റെയ കാതറിൻ, സ്പോർട്സ് ക്യാപ്റ്റൻ നൂറ അബ്ദുല്ല, വൈസ് സ്പോർട്സ് ക്യാപ്റ്റൻ ഫാത്തിമ അസഹ്റ എന്നിവർ കൗൺസിലിലേക്ക് പ്രവേശിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.