അൽഅഹ്സ: സൗദി അറേബ്യയുടെ 93ാമത് ദേശീയദിനം അൽഅഹ്സ ഒ.ഐ.സി.സി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുഖ്യപ്രഭാഷണം നടത്തിയ ചെയർമാൻ ഫൈസൽ വാച്ചാക്കൽ സ്വന്തം രാജ്യത്തെ പൗരന്മാരെപ്പോലെ തന്നെ പ്രവാസികളെയും ചേർത്തുപിടിക്കുന്ന ഭരണാധികാരികളെ എന്നും നന്ദിയോടെ സ്നേഹപൂർവം ഓർമിക്കുമെന്ന് പറഞ്ഞു.
ബത്തലിയയിലെ മുൻതജ അൽവർദ് റിസോർട്ടിൽ സൗദി ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ ആഘോഷപരിപാടികളിൽ പ്രവർത്തകർ കേക്ക് മുറിച്ചും ആനന്ദനൃത്തമാടിയും പരസ്പരം ആഹ്ലാദങ്ങൾ പങ്കിട്ടു. കൊച്ചുകുട്ടികളുടെ ഡാൻസും പാട്ടുകളുമൊക്കെ ആഘോഷങ്ങളുടെ ഭാഗമായുണ്ടായിരുന്നു. ഫൈസൽ വാച്ചാക്കൽ, ഉമർ കോട്ടയിൽ, ശാഫി കുദിർ, നവാസ് കൊല്ലം, പ്രസാദ് കരുനാഗപ്പള്ളി, അർശദ് ദേശമംഗലം, ഷമീർ പനങ്ങാടൻ, ലിജു വർഗീസ്, ഷാനി ഓമശ്ശേരി, റഷീദ് വരവൂർ, അഫ്സൽ തിരൂർക്കാട്, ഷിബു സുകുമാരൻ, വിനോദ് വൈഷ്ണവ്, ഷിബു സുക്കേക്ക്, റിജോ ഉലഹന്നാൻ, ജിബിൻ, സബീന അഷ്റഫ്, ജസ്ന മാളിയേക്കൽ, സെബി ഫൈസൽ, റുക്സാന റഷീദ്, മഞ്ജു നൗഷാദ്, അഫ്സാന അഷ്റഫ്, ഷിജോ വർഗീസ്, അൻസിൽ ആലപ്പി, ഷമീർ പാറക്കൽ, അഫ്സൽ അഷ്റഫ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.