ആലപ്പുഴ സ്വദേശി ആൻഡ്രൂ വർഗീസ് റിയാദിൽ മരിച്ചു

റിയാദ്: റിയാദിലെ മലയാളി പൊതുസമൂഹത്തിന് ചിരപരിചിതനായ ആലപ്പുഴ കുട്ടനാട് നെടുമുടി സ്വദേശി പുത്തൻചിറ ഹൗസിൽ ആൻഡ ്രൂസ് വർഗീസ് (63) ഹൃദയാഘാതം മൂലം മരിച്ചു. റിയാദ് റബുഅയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മ ൃതദേഹം പൊലീസ് എത്തി ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം 36 വർഷമായി റിയാദിലുണ്ട്. ഡാക് എന്ന ബഹുരാഷ്​ട്ര ഡിറ്റർജൻറ് കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്നു. കുട്ടനാട് എം.എൽ.എ ആയിരുന്ന പരേതനായ തോമസ് ചാണ്ടിയുടെ അടുത്ത ബന്ധു ആണ്. തോമസ് ചാണ്ടിയുടെ നേതൃത്വത്തിൽ റിയാദിൽ ആരംഭിച്ച അൽആലിയ സ്കൂളി​െൻറ പ്രാരംഭ കാലത്ത് അതി​െൻറ മാനേജർ പദവിയും ആൻഡ്രൂ വർഗീസ് വഹിച്ചിരുന്നു.

ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ശേഷം റസ്​റ്ററൻറുകളും മറ്റുമായി സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. ദീർഘകാലം റിയാദിൽ ഒപ്പമുണ്ടായിരുന്ന കുടുംബം കുറച്ചുവർഷങ്ങൾക്ക് നാട്ടിലേക്ക് മടങ്ങിപ്പോവുകയും ഇപ്പോൾ കൊച്ചിയിൽ സ്ഥിരതാമസമാക്കുകയും ചെയ്തിരുന്നു. റിയാദ് റബുഅയിലെ ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു താമസം. വിൻസി വർഗീസാണ് ഭാര്യ. മകൻ ക്രിസ് ആൻഡ്രൂസ് ബംഗളുരുവിൽ ജോലി ചെയ്യുന്നു. മകൾ കാൽവിന ആൻഡ്രൂ ഹൈദരാബാദിലെ വോക്സെൻ സ്കൂൾ ഒാഫ് ആർട്സ് ആൻഡ് ഡിസൈനിൽ നിന്ന് ഫാഷൻ ഡിസൈൻ കോഴ്സ് പൂർത്തിയാക്കി. റിയാദിൽ കൈരളി, സൂര്യ എന്നീ സാമൂഹിക സാംസ്കാരിക സംഘടനകളിൽ ആൻഡ്രു വർഗീസ് സജീവമായി പ്രവർത്തിച്ചിരുന്നു.


Tags:    
News Summary - Alappuzha Native Dies in Riyadh -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.