യാംബു: ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച പൗരാണിക നഗരമായ ‘അൽഉല’യുടെ സംരക്ഷണത്തിനും വികസനത്തിനും പബ്ലിക് ഇന്‍വെസ്റ്റ്മെൻറ് ഫണ്ടിന് (പി.ഐ.എഫ്) കീഴിൽ രൂപവത്കരിച്ച ‘അൽഉല ഡെവലപ്മെൻറ് കമ്പനി’ പ്രവർത്തനം ആരംഭിച്ചു. അൽഉല പ്രദേശത്തിെൻറ വികസനത്തിനും ചരിത്രപ്രദേശങ്ങളുടെ പുനരുദ്ധരണത്തിനും അൽഉല റോയൽ കമീഷൻ അതോറിറ്റി മുമ്പുതന്നെ ആവശ്യമായ നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു. ഈ പ്രവർത്തനങ്ങൾക്ക് പിന്തുണയായാണ് അൽഉല ഡെവലപ്മെൻറ് കമ്പനി പ്രവർത്തനം തുടങ്ങിയത്. റിയൽ എസ്റ്റേറ്റ് ഡെവലപ്മെൻറ്, അസറ്റ് മാനേജ്മെൻറ്, ദീർഘകാല നിക്ഷേപ സംവിധാനം എന്നിവയിലൂടെ കമ്പനി പ്രാദേശിക വാണിജ്യത്തിനും പ്രാദേശിക തൊഴിലവസരങ്ങൾക്കും ധാരാളം അവസരങ്ങൾ സൃഷ്ടിക്കും.
സമൃദ്ധമായ ജലവും വളക്കൂറുമുള്ള കൃഷി ഭൂമിയും ദൈവം കനിഞ്ഞരുളിയ ഈ പ്രദേശം മദീന പ്രവിശ്യയുടെ വടക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. മദീനയിൽനിന്ന് ഇവിടേക്ക് 400 കിലോ മീറ്റർ ദൂരമുണ്ട്. പ്രകൃതിയൊരുക്കിയ ശില്പഭംഗിയും ചുകന്ന കുന്നുകളുടെ അത്ഭുതകരമായ രൂപഭാവങ്ങളും നയനാനന്ദകരമായ ദൃശ്യവിരുന്നൊരുക്കുന്നു. മധ്യപൂർവേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും ലോകത്തെ ഏറ്റവും വലിയ പുരാതന സാംസ്കാരിക കേന്ദ്രം സംരക്ഷിക്കാനും വിവിധ പദ്ധതികളാണ് കമ്പനിക്കു കീഴിൽ ആവിഷ്കരിച്ചിരിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണം, സ്വകാര്യമേഖലക്ക് നിക്ഷേപാവസരം വർധിപ്പിക്കൽ, ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നിവക്ക് സഹായകമായ വാഗ്ദാന മേഖലകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് പി.ഐ.എഫ് പദ്ധതികൾ നടപ്പാക്കും. സൗദിയുടെ സമഗ്ര വികസന കാഴ്ചപ്പാടായ ‘വിഷൻ 2030’ െൻറ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് ഉതകുന്ന വികസനമാണ് അധികൃതർ അൽഉലയിൽ ഇപ്പോൾ നടപ്പാക്കി വരുന്നത്.
പുരാതന നഗരത്തെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റാനും അത്യാധുനിക സംവിധാനങ്ങളുള്ള താമസകേന്ദ്രങ്ങളുടെയും വാണിജ്യയിടങ്ങളുടെയും പണി പൂർത്തിയാകുന്നതോടെ ലോകോത്തര നിലവാരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രമായിരിക്കും ഇവിടെ പൂർത്തിയാകുക. 7,500ലധികം താമസ മുറികളുള്ള ഹോട്ടലുകൾ, 5,000 റെസിഡൻഷ്യൽ യൂനിറ്റുകൾ, 1,000ത്തിലധികം യൂനിറ്റുകൾ ഉൾക്കൊള്ളുന്ന ഒരു സ്റ്റാഫ് വില്ലേജ്, അതിന് സഹായകമാകുന്ന മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും പദ്ധതികളിൽ ഉൾപ്പെടും. അൽഉലയുടെ സുസ്ഥിരമായ വികസനം പൂർത്തിയാക്കുന്നതിനായി വാസ്തുവിദ്യ, നിർമാണം, ഡിസൈൻ, പൈതൃക സംരക്ഷണം എന്നീ തലങ്ങളിൽ പ്രാദേശികവും അന്തർദേശീയവുമായ വൈദഗ്ധ്യ പാടവം ഉപയോഗപ്പെടുത്തും. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമായി പ്രതിവർഷം 10 ലക്ഷത്തിലേറെ സഞ്ചാരികളെ ആകർഷിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് നിർമാണ പുരോഗതയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.