റിയാദ്: സന്ദർശന വിസയിലെത്തിയ മലപ്പുറം തിരൂർ സ്വദേശിനി റിയാദിൽ നിര്യാതയായി. തിരൂർ ബി.പി അങ്ങാടി ചാലക്കപറമ്പിൽ കുഞ്ഞാച്ചുട്ടി (75) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്.
റിയാദിൽ ജോലി ചെയ്യുന്ന പേരമകൻ അഫ്സൽ ഖാെൻറ പേരിലുളള സന്ദർശനവിസയിലെത്തിയ ഇവർ ഉംറ ചെയ്തു മടങ്ങിവന്നതായിരുന്നു. മക്കളായ യാഹുകുട്ടി, അബ്ദുല്ലക്കുട്ടി എന്നിവർക്കൊപ്പമാണ് റിയാദിലെത്തിയിരുന്നത്.
മൃതദേഹം റിയാദിൽ ഖബറടക്കി. റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഉമർ അമാനത്ത്, നൗഫൽ തിരൂർ എന്നിവരാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.