റ​മ​ദാ​നി​ൽ സൗ​ദി സ്‌​കൂ​ളു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാൻ അംഗീകാരം

യാം​ബു: റ​മ​ദാ​ൻ ദി​ന​ങ്ങ​ളി​ൽ ഇ​നി മു​ത​ൽ സൗ​ദി സ്‌​കൂ​ളു​ക​ൾ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി.

റ​മ​ദാ​ൻ നാ​ളു​ക​ളി​ൽ ഇ​തു​വ​രെ സൗ​ദി സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കു​ന്ന രീ​തി​ക്ക് ഇ​തോ​ടെ മാ​റ്റം​വ​ന്നു. ഹി​ജ്‌​റ 1443 റ​മ​ദാ​ൻ മാ​സം മു​ത​ൽ രാ​ജ്യ​ത്തെ എ​ല്ലാ പൊ​തു, സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ൾ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് പ്ര​വേ​ശി​ച്ച സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് മ​ന്ത്രാ​ല​യം വ​ള​രെ സു​പ്ര​ധാ​ന​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. നേ​ര​ത്തേ സൗ​ദി​യി​ലെ വി​ദേ​ശ സ്‌​കൂ​ളു​ക​ൾ പ​ല​തും റ​മ​ദാ​നി​ൽ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളാ​യി അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റി​ൽ​പെ​ടു​ത്തി മു​ന്നോ​ട്ടു​പോ​യി​രു​ന്നു. ഈ​ദു​ൽ ഫി​ത്ർ അ​വ​ധി​ക്കാ​ലം പ​രി​ഗ​ണി​ച്ച് റ​മ​ദാ​ൻ 24 വ​രെ​യാ​യി​രി​ക്കും റ​മ​ദാ​നി​ലെ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​നം.

രാ​വി​ലെ ഒ​മ്പ​തു മ​ണി​ക്കാ​യി​രി​ക്കും റ​മ​ദാ​നി​ൽ പ്ര​വൃ​ത്തി​ദി​നം ആ​രം​ഭി​ക്കു​ക. അ​ക്കാ​ദ​മി​ക് ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് ഓ​രോ പ്ര​ദേ​ശ​ത്തെ​യും സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് പ്ര​വൃ​ത്തി​സ​മ​യം നി​ശ്ച​യി​ക്കാ​ൻ അ​ത​ത് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക് യു​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​നു​വാ​ദ​വും മ​ന്ത്രാ​ല​യം ന​ൽ​കി​യ​താ​യി സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ൽ പ​രി​ഷ്‌​ക​രി​ച്ച അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ അ​നു​സ​രി​ച്ച്, 39 ആ​ഴ്ച നീ​ണ്ട അ​ധ്യ​യ​ന​വ​ർ​ഷ​മാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള​ത്.

ഓ​രോ സെ​മ​സ്റ്റ​റി​നും 13 ആ​ഴ്‌​ച​ക​ൾ വീ​ത​മു​ള്ള മൂ​ന്ന് സെ​മ​സ്റ്റ​റു​ക​ളാ​യി തി​രി​ച്ചി​രി​ക്കു​ന്നു. മി​ക​ച്ച അ​ന്താ​രാ ഷ്ട്ര ​നി​ല​വാ​ര​ത്തി​ന​നു​സൃ​ത​മാ​യി വി​ദ്യാ​ഭ്യാ​സ കാ​ര്യ ക്ഷ​മ​ത​യു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​നാ​ണ് പു​തി​യ സം​വി​ധാ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ റ​മ​ദാ​നി​ൽ​കൂ​ടി സ്‌​കൂ​ളു​ക​ളി​ലെ പ​ഠ​ന​ദി​വ​സ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചു​ള്ള പു​തി​യ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തോ​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സൗ​ദി വ​മ്പി​ച്ച വി​പ്ല​വ​ത്തി​ന് നാ​ന്ദി കു​റി​ച്ച​താ​യി പൊ​തു​വെ വി​ല​യി​രു​ത്തു​ന്നു.

Tags:    
News Summary - Approval for Saudi schools to operate in Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.