ജനമൊഴുകിയ മേളയിൽ അബ്ഹ വീർപുമുട്ടി

ഖമീസ് മുശൈത്ത്: അബ്ഹയെ അറബ് രാഷ്ട്രങ്ങളുടെ ടൂറിസം തലസ്ഥാനമായി പ്രഖ്യാപിക്കുന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ചരിത്രം കുറിച്ചു. ബുഹൈറത് അൽസദ്ദ്ലും  അബ്ഹ ഡാമിന് സമീപവും നടന്ന പരിപാടി പങ്കാളിത്തം കൊണ്ടും  സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച്  അബഹയിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിപാടികൾ  ജനം നെഞ്ചിലേറ്റി.  അബഹയിൽ നടന്ന പരിപാടിയിൽ പ്രദേശത്തെ വിദ്യാർഥികളും വീട്ടമ്മമാരും വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിൽപനയും വേറിട്ട കാഴ്ചയായിരുന്നു. കാണികളുടെ ചിത്രം തൽസമയം വരച്ചതും കൗതുകമായി. കൂടാതെ  മിലിറ്ററി  നടത്തിയ  സൈനിക പ്രദർശനം ജനാവലിയെ ആകർഷിച്ചു. യുദ്ധോപകരണങ്ങൾ, ആയുധങ്ങൾ, വിമാനങ്ങൾ, ആശുപത്രി സജ്ജീകരണങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. 
കൂടാതെ പട്ടാളക്കാർ ഒരുക്കിയ മിലിറ്ററി ഹോസ്പിറ്റലും  സൗജന്യ ആരോഗ്യപരിശോധനയും മരുന്ന് വിതരണവും സംഘടിപ്പിച്ചിരുന്നു. സൈനികരുടെ ബാൻഡ്, സൈനിക വാഹനങ്ങളുടെയും സൈനികരുടെയും പ്രദർശനം, വിവിധ അപകടങ്ങൾ സംഭവിച്ചാലുള്ള അടിയന്തര ചികിൽസാബോധവൽകരണ ക്ലാസ് എന്നിവയും ശ്രദ്ധിക്കപ്പെട്ടു. ഒരോ വിഭാഗം സൈനികരും അവരുടെ കീഴിലുള്ള സംവിധാനങ്ങളെ കുറിച്ച് അറബിയിലും ഇംഗ്ലീഷിലും വിശദീകരിച്ചു.  സൗജന്യ പ്രദർശനം ശനിയാഴ്ച വരെ തുടരും. വ്യാഴം, വെള്ളി ദിവസങ്ങളിൽ  സിനിമാ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.  അബഹ മുനിസിപ്പാലിറ്റി ഒരുക്കിയ പൂന്തോട്ടവും വാട്ടർ ഡാൻസും ആകർഷകമായി. പാലസിന് സമീപം നടന്ന വെടിക്കെട്ടു വിസ്മയഭരിതമായിരുന്നു.

Tags:    
News Summary - Arab tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.