ഹ​ജ്ജി​ന്റെ സു​പ്ര​ധാ​ന ച​ട​ങ്ങാ​യ അ​റ​ഫ സം​ഗ​മ​ത്തി​ന് ഹാ​ജി​മാ​രു​ടെ മ​ഹാ​പ്ര​വാ​ഹം

ലോ​കം അ​റ​ഫ​യി​ൽ

മ​ക്ക: ഹ​ജ്ജ്​ എ​ന്ന ജീ​വി​താ​ഭി​ലാ​ഷ​ത്തി​ന്‍റെ സാ​ഫ​ല്യം തേ​ടി​യെ​ത്തി​യ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ തീ​ർ​ഥാ​ട​ക​ർ തീ​ർ​ത്ത ഭ​ക്തി​സാ​ഗ​ര​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ അ​റ​ഫ​സം​ഗ​മ​ത്തി​ന്​ ഉ​ജ്ജ്വല പ​രി​സ​മാ​പ്തി. മി​നാ​യു​ടെ ത​മ്പു​ന​ഗ​രി​യി​ൽ നി​ന്ന്​ വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ വി​ശു​ദ്ധ​ന​ഗ​രി​യു​ടെ കൈ​വ​​ഴി​ക​ളി​ലൂ​ടെ ആ​രം​ഭി​ച്ച ഹാ​ജി​മാ​രു​ടെ ഒ​ഴു​ക്ക്​ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ഹാ​പ്ര​വാ​ഹ​മാ​യി അ​റ​ഫ​യി​ൽ വി​ശ്വ​മാ​ന​വ മ​ഹാ​സം​ഗ​മ​മാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ടു. ഹ​ജ്ജി​​ന്റെ സു​പ്ര​ധാ​ന ച​ട​ങ്ങാ​യ അ​റ​ഫ സ​മ്മേ​ള​ന​ത്തി​ൽ തീ​ർ​ഥാ​ട​ക ല​ക്ഷ​ങ്ങ​ൾ ക​ര​ളു​രു​കി ക​ണ്ണീ​രൊ​ഴു​ക്കി പ​ശ്ചാ​ത്താ​പ​ത്തി​ലും പ്രാ​ർ​ഥ​ന​ക​ളി​ലു​മാ​യി ശ​നി​യു​ടെ പ​ക​ല​റു​തി വ​രെ ക​ഴി​ച്ചു​കൂ​ട്ടി. ര​ണ്ട​ര ദ​ശ​ല​ക്ഷ​ത്തോ​ളം ഹാ​ജി​മാ​രാ​ണ് ശ​നി​യാ​ഴ്​​ച ശ​ക്ത​മാ​യ ചൂ​ടി​നെ വ​ക​വെ​ക്കാ​തെ അ​റ​ഫ മൈ​താ​നി​യി​ൽ അ​ണി​നി​ര​ന്ന​ത്. നാ​ലു ല​ക്ഷ​ത്തോ​ളം പേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ സൗ​ക​ര്യ​മു​ള്ള അ​റ​ഫ​യി​ലെ ന​മി​റ പ​ള്ളി​യി​ൽ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ അ​ഭി​സം​ബോ​ധ​ന​യെ അ​നു​സ്മ​രി​ച്ച് മ​ക്ക ഹ​റം ഇ​മാം ഡോ. ​ശൈ​ഖ്​ ഡോ. ​മാ​ഹി​ർ ബി​ൻ ഹ​മ​ദ് അ​ൽ​മു​അ​യ്​​ഖി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ല്ലാ​ഹു​വി​ന്‍റെ ഏ​ക​ത്വ​വും മ​നു​ഷ്യ​സ​മ​ത്വ​വും മു​റു​കെ​പ്പി​ടി​ക്കാ​ൻ അ​ദ്ദേ​ഹം ​ആ​ഹ്വാ​നം ചെ​യ്തു. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ മോ​ച​ന​ത്തി​ന്​ ഇ​മാം പ്രാ​ർ​ഥി​ച്ചു. മ​ല​യാ​ളം അ​ട​ക്കം 20 ഭാ​ഷ​ക​ളി​ലാ​യി ലോ​ക​ത്തി​ലെ നൂ​റു​കോ​ടി ​പേ​ർ പ്ര​ഭാ​ഷ​ണം ശ്ര​വി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ്​ ഭ​ക്തി​മ​ന്ത്ര​ങ്ങ​ളോ​ടെ ശു​ഭ്ര​വ​സ്ത്ര​ധാ​രി​ക​ളാ​യ അ​ല്ലാ​ഹു​വി​ന്റെ അ​തി​ഥി​ക​ൾ അ​റ​ഫ​യി​ലെ​ത്തി​ത്തു​ട​ങ്ങി​യ​ത്. ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രും അ​റ​ഫ മൈ​താ​നി​യി​ലും ന​മി​റ പ​ള്ളി​യി​ലും ജ​ബ​ലു​ർ​റ​ഹ്​​മ​യി​ലും അ​തി​​ന്റെ മ​ല​ഞ്ചെ​രി​വു​ക​ളി​ലും നി​ല​കൊ​ണ്ടു. 165 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 24.5 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​ർ അ​റ​ഫ​യി​ൽ സം​ഗ​മി​ച്ചു എ​ന്നാ​ണ്​ ക​ണ​ക്ക്. ശ​നി​യാ​ഴ്​​ച രാ​ത്രി മു​സ്​ ദ​ലി​ഫ​യി​ലേ​ക്ക്​ നീ​ങ്ങി​യ തീ​ർ​ഥാ​ട​ക​ർ അ​വി​ടെ രാ​പ്പാ​ർ​ത്ത​ശേ​ഷം

ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച​യോ​ടെ പൈ​ശാ​ചി​ക​ത​ക്കെ​തി​രാ​യ ക​ല്ലേ​റി​ന്​ മി​നാ പ​രി​സ​ര​ത്തെ ജം​റ​ത്തു​ൽ അ​ഖ്ബ​യി​ലേ​ക്ക്​ നീ​ങ്ങും. തു​ട​ർ​ന്ന്​ ബ​ലി​ക​ർ​മം കൂ​ടി ന​ട​ത്തു​ന്ന ഹ​ജ്ജി​ന്‍റെ സു​പ്ര​ധാ​ന​ക​ർ​മ​ങ്ങ​ൾ​ക്ക്​ അ​ർ​ധ​വി​രാ​മ​മാ​കും. ഹ​ജ്ജി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ദി​ന​മാ​ണ് ദു​ൽ​ഹ​ജ്ജ് 10 (ഞാ​യ​റാ​ഴ്​​ച). അ​ന്ന്​ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ​ത്തി ക​അ്ബ പ്ര​ദ​ക്ഷി​ണ​വും സ​ഫ മ​ർ​വ​ക്കി​ട​യി​ലു​ള്ള ഓ​ട്ട​വും പൂ​ർ​ത്തി​യാ​ക്കി ഹാ​ജി​മാ​ർ മി​നാ​യി​ലേ​ക്ക് മ​ട​ങ്ങും. 

Tags:    
News Summary - Arafah Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.