റിയാദ്: സംഘടന ശാക്തീകരണം ലക്ഷ്യമാക്കി അസീസിയ സെക്ടർ ഐ.സി.എഫ് ‘തിളക്കം 2023’ പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു. സെൻട്രൽ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് സെൻട്രൽ പബ്ലിക്കേഷൻ സമിതി അംഗം സി.പി. അഷ്റഫ് മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. സഹജീവിസ്നേഹവും അശരണരെ ചേർത്തുപിടിക്കലുമായിരിക്കണം പ്രവർത്തകർ ലക്ഷ്യം വെക്കേണ്ടതെന്ന് അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു.
റിയാദ് ജൗഹറ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ അസീസിയ സെക്ടർ ദഅവ സെക്രട്ടറി മുഹ്സിൻ അൽ ജാമിഈ അധ്യക്ഷത വഹിച്ചു.
സമിതി പഠനം, ആത്മീയം, ചർച്ചാനേരം, വിനോദം തുടങ്ങി വിവിധ സെക്ഷനുകൾക്ക് സെൻട്രൽ നേതാക്കളായ അബ്ദുറഹ്മാൻ ഓമശ്ശേരി, ഇബ്രാഹീം കരീം, അസീസ് മാഷ് പാലൂർ, അബ്ദുല്ലത്തീഫ് തിരുവമ്പാടി എന്നിവർ നേതൃത്വം നൽകി. സെക്ടർ ജനറൽ സെക്രട്ടറി അബ്ദുസ്സലാം കൊല്ലം സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി ഷൗക്കത്തലി വേങ്ങര നന്ദിയും പറഞ്ഞു.
സെക്ടർ നേതാക്കളായ ഹസൻ കൊല്ലം, ഷറഫുദ്ദീൻ രാമപുരം, സൈദാബു മംഗലാപുരം, സുനീർ കായംകുളം, സിദ്ദീഖ് മലപ്പുറം, നൗഷാദ് മലപ്പുറം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.