കെ.പി.സി.സി ഓഫിസിന് നേരെ ആക്രമണം: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു

റിയാദ്: സ്വർണ കള്ളക്കടത്ത് കേസിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രവർത്തകരെ പൊലീസിനെയും സി.പി.എം ഗുണ്ടകളെയും അഴിച്ചുവിട്ട് ആക്രമിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആരോപിച്ചു. ഇത് അംഗീകരിക്കാനാവില്ല. ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നത് ഇടതുമുന്നണി കൺവീനറാണ് എന്നുള്ളത് വിരോധാഭാസമാണ്.

കോൺഗ്രസ് ആസ്ഥാനത്തിനുനേരെ നടന്ന ആക്രമണത്തിന് സി.പി.എം മറുപടി പറഞ്ഞേ മതിയാവൂ. ജനാധിപത്യ രീതിയിൽ സർക്കാറിനെതിരെ നടത്തുന്ന സമരത്തെ ഗുണ്ടകളെ ഉപയോഗിച്ച് നേരിടാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ ഇതിനെതിരെ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ പിന്തുണയോടെ ശക്തമായി തിരിച്ചടിക്കുമെന്നും വാർത്ത കുറിപ്പിൽ അറിയിച്ചു. കെ.പി.സി.സി ഓഫിസിന് നേരെ നടന്ന ആക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഭാരവാഹികൾ വ്യക്തമാക്കി.

Tags:    
News Summary - Attack on KPCC office: Riyadh OICC protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.