റിയാദ്: ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവെൽ പ്രചാരണം കൊഴുപ്പിക്കാനും സ്വന്തം ചങ്കായ ചാക്കോച്ചനെ സ്വാഗതം ചെയ്യാനും വേണ്ടി തപ്പ് തുടി താളങ്ങളുമായി ചാക്കോച്ചൻ ഫാൻസ്. കഴിഞ്ഞ ദിവസം മലസിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രത്യേകം ഒരുക്കിയ പരിപാടിയിലാണ് നാസിക് ധോളിന്റെ മേളവുമായി ഫാൻസ് ടീം എത്തിയത്. ഫാൻസ് അസോസിയേഷൻ അംഗങ്ങളും കുടുംബങ്ങളും അഭ്യുദയകാംക്ഷികളും കൂട്ടമായി ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
അവർക്കുള്ള ടിക്കറ്റ് ഗൾഫ് മാധ്യമം റസിഡൻഡ് മാനേജർ സലീം മാഹിയിൽനിന്ന് അസോസിയേഷൻ പ്രസിഡന്റ് അലക്സ് കൊട്ടാരക്കര ഏറ്റുവാങ്ങി. ആലപ്പുഴയുടെ സ്വന്തം താരമായ കുഞ്ചാക്കോ ബോബന്റെ നാട്ടിലെയും വിദേശത്തേയും ആരാധകർ ചേർന്നാണ് ‘ചാക്കോച്ചൻ ലവേഴ്സ് ആൻഡ് ഫ്രണ്ട്സ്’ എന്ന പേരിൽ ഫാൻസ് അസോസിയേഷൻ രൂപവത്കരിച്ചതെന്ന് അലക്സ് പറഞ്ഞു.
അദ്ദേഹത്തിന്റെ സിനിമകളെ പ്രമോട്ട് ചെയ്യുന്നതോടൊപ്പം വെൽഫെയർ പ്രവർത്തനങ്ങൾ നടത്താനുമാണ് ഈ വേദി ശ്രമിക്കുന്നത്. അലക്സ് കൊട്ടാരക്കര (പ്രസിഡന്റ്), മുഹമ്മദ് സിയാദ് (ജനറൽ സെക്രട്ടറി), സജീർ ഖാൻ (ട്രസ്റ്റി), നബീൽ ഷറഫ്, ലിൻസൺ, അരുൺ, മഹേഷ്, ജെയിൻ, ജോൺസൺ, ആദർശ്, ബിനൂപ്, അക്ഷയ്, ലിൻസ് സാം, റോബിൻ എന്നിവരാണ് സൗദിയിലെ ഭാരവാഹികൾ.
‘ബീറ്റ്സ് ഓഫ് റിയാദ്’ നാസിക് ധോൾ ടീമിന്റെ താളവും അക്ഷയ് സുധീറിന്റെയും സാബു തോമസിന്റെയും ഗാനങ്ങളും ‘വൈബ്സ് ഓഫ് കേരള’യുടെ പ്രമോഷൻ പരിപാടിക്ക് മാറ്റുകൂട്ടി. ബീറ്റ്സ് ഓഫ് റിയാദ് കലാകാരന്മാരായ മഹേഷ് ജയിനും ലിൻസനുമാണ് ‘വിളംബരം’ നടത്തിയത്. അലക്സ് കൊട്ടാരക്കര, മഹേഷ് ജയ്, ലിൻസാം, ബോബി ജോർജ്, സാബു തോമസ്, റോബിൻ രാജു.
സുധീർ, രാജീവ് പണിക്കർ, കൃഷ്ണേന്ദു, ഫൈസൽ മൂസ, ലിൻസൺ, സതീഷ്, ഭാവദാസൻ, അനു, അനിത്, അഫ്സൽ, സച്ചിൻ, രാഹുൽ രാജ്, അരുൺ, അക്ഷയ് സുധീർ, ബിന്ദു സുധീർ, അഞ്ജലി സുധീർ, ജാൻസി പ്രഡിൻ, സുബിൻ, ബൈമി, ഉന്നതി, കെസിയ ബോബി, ക്രിസ്വിൻ ബോബി, ഡാനിലോ പ്രഡിൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ആദ്യമായി റിയാദിലെത്തുന്ന കുഞ്ചാക്കോ ബോബനെ സ്വീകരിക്കാനുള്ള വെമ്പലിലാണ് റിയാദിലെ ഫാൻസുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.