ജിദ്ദ: ജിദ്ദയിൽ പൊതുശ്മശാനത്തിൽ ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പെങ്കടുത്ത പരിപാടിയിലുണ്ടായ ഭീകരാക്രമണ ശ്രമത്തെ വിവിധ രാജ്യങ്ങളും ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കൺട്രീസും (ഒ.െഎ.സി) അപലപിച്ചു. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും രാജ്യത്തെ പ്രവാസികളുടെയും സുരക്ഷക്കും സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും െഎക്യദാർഢ്യവുമുണ്ടാകുമെന്ന് ഒ.െഎ.സി വ്യക്തമാക്കി.
ബഹ്റൈൻ, കുവൈത്ത്, ഇൗജിപ്ത്, ജോർഡൻ, യു.എ.ഇ എന്നിവയാണ് സംഭവത്തെ ശക്തമായി അപലപിച്ച രാജ്യങ്ങൾ. സുരക്ഷയും സ്ഥിരതയും സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദിക്കൊപ്പം നിലകൊള്ളുമെന്നും പിന്തുണയുണ്ടാകുമെന്നും അവർ അറിയിച്ചു. സൗദിക്കൊപ്പമുണ്ടാകുമെന്നും അതിെൻറ പ്രദേശങ്ങളിൽ സുരക്ഷയും സ്ഥിരതും സ്ഥാപിക്കാനും പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികൾക്കും പിന്തുണയുണ്ടാകുമെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിരപരാധികളെ ലക്ഷ്യമിടുകയും ഭയപ്പെടുത്തുകയും ചെയ്യൽ, ആക്രമണം, തീവ്രവാദം എന്നിവയുടെ വൃത്തികെട്ട പ്രവർത്തനങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും മുഴുവൻ മതങ്ങളുടെയും അനുശാസനകളെയും ആചാരങ്ങളെയും സിവിൽ നിയമങ്ങളെയും ലംഘിക്കുന്നതാണിതെന്നും കുവൈത്ത് വിദേശ മന്ത്രാലയം പറഞ്ഞു. മനുഷ്യെൻറ സഹജാവബോധം നിരാകരിക്കുന്നതും ക്രൂരവുമാണ് ജിദ്ദയിൽ ഫ്രഞ്ച് കോൺസൽ പെങ്കടുത്ത പരിപാടിയിലുണ്ടായതെന്നും അത്തരം പ്രവർത്തനങ്ങളെ നിരാകരിക്കുന്നുവെന്നും ഇൗജിപ്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിരപരാധികളെ ലക്ഷ്യംവെക്കുകയും മതപരവും മാനുഷികവുമായ എല്ലാ മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമാണ് ജിദ്ദയിലെ സംഭവമെന്ന് ജോർഡൻ വിദേശകാര്യ മന്ത്രാലയ വക്താവ് അംബാസഡർ ദൈഫുല്ലാഹ് അൽഫാഇസ് പറഞ്ഞു. ജിദ്ദയിലുണ്ടായ സംഭവം മതപരവും മാനുഷ്യകവുമായ മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമാണെന്ന് യു.എ.ഇ വിദേശ മന്ത്രാലയവും വ്യക്തമാക്കി. ആക്രമണശ്രമത്തെ ഫലപ്രദമായി തടഞ്ഞതിന് ഫ്രാൻസ്, ഗ്രീസ്, ഇറ്റലി, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ എംബസികൾ സൗദി അറേബ്യയെ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.