'തവക്കൽനാ' ആപ്പിനുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതായി അധികൃതർ

അബ്​ദുറഹ്​മാൻ തുറക്കൽ

ജിദ്ദ: 'തവക്കൽനാ' ആപ്പിനുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാ​ണെന്ന്​ സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻറ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ (സദായാ) വക്​താവ്​ മാജിദ്​ അൽ അൽശഹ്​രി പറഞ്ഞു. 'അൽഅറബിയ' ചാനലിലൂടെയാണ്​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​. ഉടൻ സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിച്ചേക്കും​. സുസ്​ഥിരമായ പരിഹാരത്തിനായുള്ള ശ്രമങ്ങൾ​ നടന്നുവരികയാണ്​. തകരാറിന്റെ തുടക്കം മുതൽ സാ​ങ്കേതിക വിഭാഗം പ്രശ്​നം പരിഹരിക്കാൻ നിരന്തരം പ്രവർത്തിക്കുന്നുണ്ട്​.

തത്​കാലിക പരിഹാരമെന്നോണം തവക്കൽനാ, അബ്​ഷിർ ഫ്​ളാറ്റ്​ഫോമുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവരുടെയും ആരോഗ്യനില സംബന്ധിച്ച എസ്.എം.എസ് സന്ദേശം അയക്കാൻ നടപടികളും ആരംഭിച്ചിട്ടുണ്ട്​. ഇങ്ങിനെ ലഭിക്കുന്ന സന്ദേശം ഔദ്യോഗിക രേഖയായിരിക്കും. വെള്ളിയാഴ്​ച മുഴുസമയം ഈ സന്ദേശത്തിന് സാധുത ഉണ്ടായിരിക്കും. ഈ കാലയളവ്​ അവസാനിക്കുന്നതിനു മുമ്പ്​ സുസ്ഥിരമായ ഒരു പരിഹാരം കണ്ടെത്താനാകുമെന്നാണ്​ പ്രത്യാശിക്കുന്നതെന്നും വക്​താവ്​ പഅറിയിച്ചു. കോവിഡ്​ വ്യാപനം തടയുന്നതിന്​ മുൻകരുതലായി ആ​​​രോഗ്യവകുപ്പ്​ അംഗീകരിച്ച തവക്കൽനാ ആപ്പി​ന്​ ബുധനാഴ്​ചയാണ്​ സാങ്കേതിക തകരാർ ആരംഭിച്ചത്.

ഇക്കാര്യം​ ആപ്പ്​ അഡ്​മിനിസ്​ട്രേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തവക്കൽനാ, അബ്​ഷിർ ഫ്​ളാറ്റുഫോമുകളിൽ രജിസ്​റ്റർ ചെയ്​തിട്ടുള്ള എല്ലാവർക്കും ആരോഗ്യനില സംബന്ധിച്ച എസ്.എം.എസ് സന്ദേശം അയക്കുമെന്ന വിശദീകരണവും അവർ പുറത്തിറക്കിട്ടുണ്ട്​. ഈ സന്ദേശം താൽകാലിക പരിഹാരവും അംഗീകൃതവുമായിരിക്കുമെന്നും അവർ പറഞ്ഞിട്ടുണ്ട്​. ഉപഭോക്​താവിന്റെ ആരോഗ്യസ്​ഥിതി പരിശോധിക്കാൻ​ അധികാരികൾക്ക്​ അതിലൂടെ സാധിക്കും. ആപ്പുമായി ബന്ധപ്പെട്ട പുതിയ അപ്​ഡേറ്റുകൾ അറിയുന്നതിനു എല്ലാവരും സോഷ്യൽ മീഡിയയിലെ തവൽക്കനാ ആപ്​ളിക്കേഷന്റെ അക്കൗണ്ടുകൾ പിന്തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​. ആരോഗ്യ സ്​ഥിതി തെളിയിക്കാനുള്ള അംഗീകൃത രീതിയാണ് സന്ദേശം. സന്ദേശത്തിലോ, അതിന്റെ ഉള്ളടക്കത്തിലോ എന്തെങ്കിലും ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഗുണഭോക്​താവ്​​ നിയമപരമായ നടപടിക്ക്​ വിധേയമായിരിക്കുമെന്നും അഡ്​മിനിസ്​ട്രേഷൻ വ്യക്​തമാക്കിയിട്ടുണ്ട്​. നേരത്തെ റിയാദിലും ദമ്മാമിലും ഷോപ്പിംഗ് മാളുകളിലും മറ്റും പ്രവേശിക്കുന്നതിന് തവക്കൽനാ ആപ്പ് നിർബന്ധമാക്കിയിരുന്നു.

ജിദ്ദയിലും സൗദിയിലെ മറ്റു പ്രദേശങ്ങളിലും നിയമം ഔദ്യോഗികമായി നിലവിൽ വന്നിട്ടില്ലെങ്കിലും ചില ഷോപ്പിംഗ് മാൾ അധികൃതർ തങ്ങളുടെ ഉപഭോക്താക്കളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതിന് തവക്കൽനാ ആപ്പ് നിർബന്ധമാക്കിയിട്ടുണ്ട്‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.