ജിദ്ദയിൽ സംഗീത മേള 'ബലദ്​ ബീസ്​റ്റ്'​ സമാപിച്ചു

ജിദ്ദ: സംഗീതവും വെളിച്ചവും സമന്വയിപ്പിച്ച മാന്ത്രിക പ്രകടനത്തിലൂടെ ​കാണികളുടെ മനംകവർന്ന്​ 'ബലദ്​ ബീസ്​റ്റ്'​ സമാപിച്ചു. ചരിത്രമേഖലയായ ജിദ്ദ അൽബലദിലാണ്​ രണ്ടുദിവസം നീണ്ട സംഗീത സാംസ്​കാരിക പരിപാടികൾ അരങ്ങേറിയത്​. മ്യൂസിക് എൻറർടൈൻമെൻറ്​ കമ്പനിയായ 'മിഡിൽ ബീസ്റ്റ്' ആണ്​ പരിപാടി സംഘടിപ്പിച്ചത്​.


ആദ്യമായാണ്​ ഇങ്ങനെയൊരു സംഗീത അരങ്ങേറ്റത്തിന്​​ ചരിത്രനഗരം സാക്ഷിയാകുന്നത്​. ബലദിലെ പഴയ ചത്വരങ്ങളെല്ലാം വർണാഭമായ പ്രകാശവിതാനങ്ങളാൽ അലങ്കരിച്ചിരുന്നു. പ്രമുഖരായ പ്രാദേശിക, അന്തർദേശീയ കലാകാരന്മാരുടെ രണ്ട്​ ദിവസം നീണ്ട അതിശയിപ്പിക്കുന്ന തത്സമയ പ്രകടനങ്ങൾ ആസ്വദിക്കാൻ 25,000-ത്തിലധികം സ്വദേശികളും വിദേശികളുമായ സംഗീതപ്രേമികളാണ്​ ചരിത്ര നഗരിയിലെത്തിയത്​. 70-ലധികം പ്രാദേശിക, മേഖല, അന്തർദേശീയ കലാകാരന്മാരാണ്​ പരിപാടികൾ അവതരിപ്പിച്ചത്​.



 


Tags:    
News Summary - Balad Beast concludes in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.