ജുബൈൽ: ബ്രിട്ടീഷ് വ്യവസായമന്ത്രി ക്വാസി ക്വാർട്ടെങ് റോയൽ ജുബൈൽ വ്യവസായ നഗരം സന്ദർശിച്ചു. വ്യവസായികം, സാമ്പത്തികം, നിക്ഷേപം എന്നിവയെ കുറിച്ചും വ്യവസായങ്ങളുടെയും ഉൽപന്നങ്ങളുടെയും വൈവിധ്യത്തെക്കുറിച്ചും റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാംബുവിെൻറ പ്രസിഡന്റ് അബ്ദുല്ല അൽ സദനുമായി അദ്ദേഹം ചർച്ച നടത്തി. ജുബൈൽ വ്യവസായിക നഗരം സ്ഥാപിക്കുന്നതിനെക്കുറിച്ചും അത് നേരിട്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളെക്കുറിച്ചും അതിെൻറ തുടക്കം മുതൽ ഇതുവരെ സാക്ഷ്യംവഹിച്ച വ്യവസായിക നവോത്ഥാനത്തെക്കുറിച്ചുമുള്ള അവതരണം മന്ത്രി വീക്ഷിച്ചു. തുടർന്ന് 275 ഹെക്ടർ വിസ്തൃതിയിൽ നഗരത്തിെൻറ പാർപ്പിട മേഖലയുടെ ഹൃദയഭാഗത്തുള്ള മർഡോമ ബേയിൽ സ്ഥിതിചെയ്യുന്ന ജുബൈൽ നഗരത്തിലെ പുതിയ സാമ്പത്തിക കേന്ദ്രത്തിെൻറ മാതൃകയെക്കുറിച്ച് ചർച്ച ചെയ്തു.
കിഴക്കും പടിഞ്ഞാറും പുതിയ റെസിഡൻഷ്യൽ അയൽപക്കങ്ങൾക്കും തെക്ക് ഒരു പുതിയ സർവകലാശാലക്കും സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. സൗദിയിലെ ബ്രിട്ടീഷ് അംബാസഡർ നീൽ ക്രോംപ്ടൺ, ജുബൈലിലെ റോയൽ കമീഷൻ സി.ഇ.ഒ ഡോ. അഹമ്മദ് ബിൻ സയ്യിദ് അൽ ഹുസൈൻ, റാസൽഖൈർ ഇൻഡസ്ട്രിയൽ സിറ്റി സി.ഇ.ഒ അഹമ്മദ് ബിൻ മുഹമ്മദ് ഹസ്സൻ എന്നിവർക്കൊപ്പമാണ് മന്ത്രി വ്യവസായ മേഖലയിൽ പര്യടനം നടത്തിയത്. സൗദി ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനുമായും ക്വാർെട്ടങ് ചർച്ച നടത്തി. റിയാദിലെ കിങ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആൻഡ് റിസർച് സെന്റർ, എംപ്റ്റി ക്വാർട്ടറിലെ ഷൈബ എണ്ണപ്പാടം എന്നിവിടങ്ങളിൽ അവർ പര്യടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.