ബു​ഡോ​ക്കാ​ൻ ക​രാ​ട്ടേ ഇ​ന്റ​ർ​നാ​ഷ​ന​ൽ മ​ദീ​ന​യി​ൽ ക​ള​ർ ബെ​ൽ​റ്റു​ക​ളു​ടെ ഗ്രേ​ഡ് ടെ​സ്​​റ്റ്​

സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

ബു​ഡോ​ക്കാ​ൻ ക​രാ​ട്ടേ ക​ള​ർ ബെ​ൽ​റ്റ്​ ഗ്രേ​ഡ് ടെ​സ്​​റ്റ്​

മ​ദീ​ന: ബു​ഡോ​ക്കാ​ൻ ക​രാ​ട്ടേ ഇ​ന്റ​ർ​നാ​ഷ​ന​ൽ മ​ദീ​ന​യി​ൽ ക​ള​ർ ബെ​ൽ​റ്റു​ക​ളു​ടെ ഗ്രേ​ഡ് ടെ​സ്​​റ്റ്​ ന​ട​ത്തി. യെ​ല്ലോ, ഓ​റ​ഞ്ച് എ​ന്നീ ക​ള​ർ ബെ​ൽ​റ്റു​ക​ളു​ടെ ടെ​സ്റ്റാ​ണ് ഹി​ജ്റ റോ​ഡി​ലെ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന​ത്.

പൊ​തു ഇ​ട​ങ്ങ​ളി​ലും സ്കൂ​ളു​ക​ളി​ലും മ​റ്റും കു​ട്ടി​ക​ൾ​ക്ക് നേ​രെ ഉ​ണ്ടാ​വു​ന്ന മാ​ന​സി​ക​വും ശ​രീ​രി​ക​വു​മാ​യ അ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ അ​വ​രെ സ്വ​യം പ​ര്യാ​പ്ത​മാ​ക്കാ​ൻ ഇ​ത്ത​രം കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ൾ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന് മ​ദീ​ന​യി​ലെ ക്‌​ളാ​സു​ക​ൾ​ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സെ​ൻ​സാ​യി അ​ൻ​വ​ർ​ഷ വ​ളാ​ഞ്ചേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ള​ർ ബെ​ൽ​റ്റു​ക​ളു​ടെ ഗ്രേ​ഡ് ടെ​സ്റ്റി​ന് ബു​ഡോ​ക്കാ​ൻ ക​രാ​ട്ടേ ഇ​ന്റെ​ർ​നാ​ഷ​ന​ലി​ന്റെ സൗ​ദി ചീ​ഫ് റെ​ൻ​ഷി ടി.​എ ഗ​ഫാ​റും സെ​ൻ​സാ​യി അ​ഷ്‌​റ​ഫ്‌ തി​രൂ​രും നേ​തൃ​ത്വം ന​ൽ​കി. ഗ്രേ​ഡ് ടെ​സ്റ്റി​ന് ശേ​ഷം വി​വി​ധ ഇ​നം ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ മ​ദീ​ന​യി​ലെ പ്ര​മു​ഖ ഗാ​യ​ക​ന്മാ​രാ​യ അ​ജ്മ​ൽ മൂ​ഴി​ക്ക​ൽ, മു​സ്ത​ഫ മ​ഞ്ചേ​ശ്വ​രം, മു​ജീ​ബ് കോ​ത​മം​ഗ​ലം, ഹം​സ, ഖാ​ലി​ദ്, ഷാ​ന​വാ​സ്‌, സു​ബൈ​ർ എ​ന്നി​വ​ർ ഗാ​നം ആ​ല​പി​ച്ചു.

Tags:    
News Summary - Budokan Karate Color Belt Grade Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.