ഹജ്ജ് കർമത്തിനിടെ കാണാതായ മലപ്പുറം സ്വദേശി മരിച്ചതായി സ്ഥിരീകരണം

മക്ക: ഇക്കഴിഞ്ഞ ഹജ്ജ് വേളയിൽ കാണാതായ മലപ്പുറം സ്വദേശിയായ തീർഥാടകൻ മരിച്ചതായി സ്ഥിരീകരിച്ചു. വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ ഇദ്ദേഹത്തെ കർമങ്ങൾക്കിടെ ജൂണ് 15ന് ശനിയാഴ്ച ബലിപെരുന്നാൾ ദിവസം മുതലാണ് മിനയിൽ വെച്ച് കാണാതായത്.

അറഫ സംഗമത്തിലും ശേഷം മുസ്ദലിഫയിലും മിനയിലും ഇദ്ദേഹം ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചിരുന്നു. പിന്നീടാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. തുടർന്ന് മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും സാമൂഹിക പ്രവർത്തകരും ബന്ധുക്കളും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല.

അതിനിടെയാണ് ഇദ്ദേഹം മരിച്ചതായി ഇന്ത്യൻ എംബസി മുഖേന നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മൃതദേഹം മിനക്കടുത്തുള്ള മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖത്തറിലുള്ള മകൻ നാളെ മക്കയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Malappuram native who went missing during Hajj has been confirmed dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.