ജുബൈൽ നൂപുരധ്വനി മെഗാ ഇവൻറ് 2024 സ്വാഗതസംഘം
രൂപവത്കരണ യോഗത്തിൽ ലക്ഷ്മണൻ കണ്ടമ്പത് സംസാരിക്കുന്നു
ജുബൈൽ: നൂപുരധ്വനി ആർട്സ് അക്കാദമി നവംബറിൽ ജുബൈലിൽ നടക്കുന്ന മെഗാ ഇവൻറിന്റെ സ്വാഗത സംഘം രൂപവത്കരിച്ചു. നവോദയ അറൈഫി ഏരിയ സെക്രട്ടറി പ്രിനീദ് അധ്യക്ഷത വഹിച്ചു. നൂപുരധ്വനി ചെയർമാൻ ഉമേഷ് കളരിക്കൽ മെഗാ ഇവൻറിന്റെ രൂപരേഖ അവതരിപ്പിച്ചു.
നവോദയ കേന്ദ്ര ജോയൻറ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, നൂപുരധ്വനി അക്കാദമി കൺവീനർ പ്രജീഷ് കറുകയിൽ, നവോദയ ടൗൺ കുടുംബവേദി രക്ഷാധികാരി അമൽ ഹാരിസ് എന്നിവർ സംസാരിച്ചു. നവോദയ അറൈഫി കുടുംബവേദി സെക്രട്ടറി സർഫറാസ് നന്ദി പറഞ്ഞു.
ജുബൈലിലെ വിവിധ പൗര പ്രമുഖർ സ്വാഗത സംഘ രൂപവത്കരണ യോഗത്തിൽ പങ്കാളികളായി. നവോദയ കേന്ദ്ര രക്ഷാധികാരി അംഗം ലക്ഷ്മണൻ കണ്ടമ്പത് 201 അംഗ സ്വാഗതസംഘ പാനൽ അവതരിപ്പിച്ചു. സാമ്പത്തികം, പ്രോഗ്രാം, നൂപുരധ്വനി പ്രോഗ്രാം, ഗ്രൗണ്ട് ഹാൻഡ്ലിങ്, ടിക്കറ്റ് കോഓഡിനേഷൻ, റിസപ്ഷൻ, മീഡിയ ആൻഡ് പബ്ലിസിറ്റി, വളൻറിയർ, ടെക്നിക്കൽ, ഫുഡ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി 11 സബ് കമ്മിറ്റികൾ മെഗാ ഇവൻറിന്റെ ഭാഗമായി രൂപവത്കരിച്ചു.
മെഗാ ഇവൻറിന്റെ ഭാരവാഹികൾ: ലക്ഷ്മണൻ കണ്ടമ്പത്ത് (ചെയർമാൻ), പ്രേംരാജ് കതിരൂർ (വൈസ് ചെയർമാൻ), സനൽ കുമാർ, ഉമേഷ് കളരിക്കൽ (കൺവീനർ), അജയൻ കണ്ണൂർ (ജോ. കൺവീനർ). ബൈജു വിവേകാനന്ദൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.