സൽമാൻ രാജാവിന്റെ സന്ദേശം സൗദി സ്റ്റേറ്റ് മന്ത്രി അമീർ മൻസൂർ ബിൻ മിത്അബ് ഇറാൻ
പ്രസിഡൻറ് ഡോ. മസൂദ് പെസെഷ്കിയന് കൈമാറുന്നു
റിയാദ്: ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട് സൽമാൻ രാജാവ് അയച്ച സന്ദേശം ഇറാൻ പ്രസിഡൻറ് ഡോ. മസൂദ് പെസെഷ്കിയന് കൈമാറി.
ഇറാൻ പ്രസിഡൻറിന്റെ തെഹ്റാനിലെ സ്വീകരണവേളയിൽ സ്റ്റേറ്റ് മന്ത്രിയും സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ അമീർ മൻസൂർ ബിൻ മിത്അബാണ് സന്ദേശം കൈമാറിയത്. സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും അഭിവാദ്യങ്ങളും കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഇറാൻ ഗവൺമെൻറിനും ജനങ്ങൾക്കുമുള്ള ആശംസകളും അമീർ മൻസൂർ ഇറാൻ പ്രസിഡൻറിനെ അറിയിച്ചു.
സ്വീകരണച്ചടങ്ങിൽ സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വാലിദ് ബിൻ അബ്ദുൽകരീം അൽ ഖുറൈജി, ഇറാനിലെ സൗദി അംബാസഡർ അബ്ദുല്ല ബിൻ സഊദ് അൽഅൻസി എന്നിവർ പങ്കെടുത്തു.
സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് അമീർ മൻസൂർ ബിൻ മിത്അബും വിദേശകാര്യ ഉപമന്ത്രിയും ഇറാൻ പ്രസിഡൻറിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിക്കാൻ തെഹ്റാനിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.