മക്കയിൽ ജോലിചെയ്യുന്ന മലയാളിക്ക് ദമ്മാമിൽ കേസ്

ദമ്മാം: ബാങ്ക്​ അക്കൗണ്ട്​ വഴി ലക്ഷങ്ങളുടെ ഇടപാട്​ കണ്ടെത്തിയതിനെ തുടർന്ന്​ മലയാളിക്കെതിരെ സൗദിയിൽ കേസ്​. മക്കയിൽ ഹറമിനു സമീപം ബ്രോസ്​റ്റഡ് കടയിൽ ജീവനക്കാരനായ കോഴിക്കോട്, കൊടുവള്ളി സ്വദേശി ആഷിഖ്​ മുഹമ്മദിനെതിരെയാണ്​ ദമ്മാം പൊലീസ്​ കേസെടുത്തത്​. തുച്ഛവരുമാനക്കാരനായ യുവാവി​െൻറ​ ബാങ്ക്​ അക്കൗണ്ടിലൂടെ വൻ സാമ്പത്തിക ഇടപാടുകളാണ്​ നടത്തിയിരിക്കുന്നത്​. ലക്ഷക്കണക്കിന് റിയാലി​​േൻറതാണ്​ ഇടപാടുകൾ. തുച്ഛ വരുമാനക്കാരനായ തനിക്ക് ഇത്രയും വലിയ തുക ചിന്തിക്കാൻ പോലും കഴിയാത്തതാ​െണന്നും തന്നെ ആരോ ചതിയിൽ പെടുത്തിയതാകാം എന്നുമാണ് യുവാവ്​ കരഞ്ഞു പറയുന്നത്.

സുഖമില്ലാത്ത ഉമ്മയെ കാണാൻ നാട്ടിൽ പോകാൻ തയാറെടുക്കുേമ്പാഴാണ് ഭീമമായ സംഖ്യകൾ അയച്ചതിെൻറ പേരിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയതായി സ്പോൺസർ പോലും അറിയുന്നത്. ദമ്മാമിലെ ഷിമാലിയ പൊലീസ് സ്​റ്റേഷനാണ് കേസ് രജിസ്​റ്റർ ചെയ്തിരിക്കുന്നത്. അവിടെ ഹാജരാകാൻ സ്പോൺസർ യുവാവിനോട്​ നിർദേശിച്ചു. ജിദ്ദയിലെ കെ.എം.സി.സി പ്രവർത്തകർ ദമ്മാമിലെ നന്മ അദാലത്തിെൻറ സംഘാടകരായ ഹമീദ് വടകരയുടേയും ഷാജി മതിലകത്തിേൻറയും സഹായം തേടുകയായിരുന്നു. യുവാവിനെ പൊലീസ് സ​്​റ്റേഷനിൽ ഹാജരാക്കിയപ്പോഴാണ് അലിന്മ ബാങ്കിൽ ആഷിഖി​െൻറ ഇഖാമ നമ്പറിൽ എടുത്തിട്ടുള്ള അക്കൗണ്ട് വഴി ലക്ഷക്കണക്കിന് റിയാൽ ഇടപാട്​ നടത്തിയതായി കണ്ടെത്തിയത്.

എന്നാൽ, നാഷനൽ കോമേഴ്​സ്​ ബാങ്കി​െൻറ (എൻ.സി.ബി) ക്യൂക് പേ അക്കൗണ്ട് അല്ലാതെ മറ്റൊരു ബാങ്കിലും തനിക്ക്​ അക്കൗണ്ട് ഇല്ലെന്ന് യുവാവ്​ പോലീസിനോട് പറഞ്ഞു. ഷാജി മതിലകത്തിെൻറ ജാമ്യത്തിൽ താൽക്കാലികമായി കേസ് ഒഴിവാക്കിയിരിക്കുകയാണ്​. നാട്ടിൽ പോകാൻ വീണ്ടും റീ എൻട്രി വിസ അടിക്കാൻ ശ്രമിക്കുേമ്പാൾ ദമ്മാം റെയിൽവേ പൊലീസ് രജിസ്​റ്റർ ചെയ്ത മറ്റൊരു കേസ് കൂടി ഉണ്ടെന്ന് കണ്ടെത്തി. അവിടെയെത്തിയപ്പോൾ ഇതേ ഇഖാമ നമ്പറിൽ മറ്റൊരു അക്കൗണ്ട് വഴി പണം അയച്ചതായാണ് കേസ്. കൂടുതൽ അന്വേഷണത്തിൽ അവിടെ നൽകിയിരിക്കുന്ന ഫോൺ നമ്പർ ആഷിഖി​െൻറ പേരിലുള്ളതല്ലെന്ന് കണ്ടെത്തി. ആഷിഖിെൻറ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണ്ടിവരും എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. നാട്ടിൽ പോയി രോഗിയായ ഉമ്മയെ കണ്ട് മടങ്ങിവരാൻ താൽക്കാലികമായി യാത്രാവിലക്ക്​ നീക്കി​ക്കൊടുത്തു.

ഇഖാമയുടെ പകർപ്പ് മറ്റൊരോ ദുരുപയോഗം ചെയ്​തതാ​െണന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ്​ വിശദമായ അന്വേഷണം നടത്തുകയാണ്​. സമാനമായ കേസിൽ മറ്റു പലരും അകപ്പെട്ടിട്ടുള്ളതായി ഷാജി മതിലകം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഫോൺ കണക്​ഷൻ എടുക്കുന്നതിനും മറ്റും ഇഖാമ പകർപ്പ് ൈകമാറുേമ്പാൾ സൂക്ഷ്​മത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മക്കയിൽ യാതൊരു നിയമലംഘനങ്ങളും നടത്താതെ സ്വസ്ഥമായി ജോലിചെയ്ത് ജീവിച്ച നിരപരാധി കേസിൽ കുടുങ്ങിയത് എല്ലാവർക്കും പാഠമാണെന്നും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Case registered against a Malayalee working in Makkah in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.