റിയാദ്: കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അവതരിപ്പിച്ച ബജറ്റുകൾ നിരാശജനകമാണെന്നും പ്രവാസികൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നും റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സമ്പദ്ഘടനക്ക് വിദേശ നാണ്യം കൂടുതൽ നേടിത്തരുന്നത് പ്രവാസികളാണെന്നിരിക്കെ കേന്ദ്ര സർക്കാർ ബജറ്റ് പ്രവാസികളെ പൂർണമായും അവഗണിച്ചതായി യോഗം ചൂണ്ടിക്കാട്ടി. കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികൾക്ക് അർഹമായ പരിഗണനയോ പുതിയ പദ്ധതികളോ സംസ്ഥാന ബജറ്റിലില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രവാസി പെൻഷൻ തുക 5,000 രൂപയാക്കി വർധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസികളെ അവഗണിച്ച കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്കെതിരെ വരുന്ന തെരഞ്ഞെടുപ്പിൽ പ്രവാസി കുടുംബങ്ങൾ വിധിയെഴുതണമെന്ന് യോഗം ആവശ്യപ്പെട്ടു.
ആരാധനാലയ സംരക്ഷണ നിയമം പാലിക്കണമെന്ന് ആവശ്യപ്പെട്ടു മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ഡേ നൈറ്റ് മാർച്ചിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. റമദാനിൽ കോട്ടക്കൽ മണ്ഡലത്തിലെ കെ.എം.സി.സി പ്രവർത്തകരെ പങ്കെടുപ്പിച്ച് ഇഫ്താർ മീറ്റ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയത്തിന് സാധ്യമായ പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു.
മലാസ് റസ്റ്റാറൻറ് ഹാളിൽ നടന്ന യോഗം മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറ് മൊയ്ദീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ചെയർമാൻ അബൂബക്കർ സി.കെ. പാറ ചർച്ച ഉദ്ഘാടനം ചെയ്തു. ശുഐബ് മന്നാനി വളാഞ്ചേരി, ഇസ്മാഈൽ പൊന്മള, ഫർഹാൻ കാടാമ്പുഴ, ഫാറൂഖ് പൊന്മള, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.