യാംബു: ജിദ്ദ, മക്ക, മദീന ഉൾപ്പെടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം. ചില പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. രാജ്യത്തിെൻറ 10 പ്രദേശങ്ങളിൽ ബുധനാഴ്ച മുതൽ മിതമായതോ കനത്തതോ ആയ മഴ പെയ്യാനും ചിലയിടങ്ങളിൽ മിന്നലിനും കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
നജ്റാൻ, ജീസാൻ, അസീർ, അൽബാഹ എന്നീ മേഖലകളിൽ വരും ദിവസങ്ങളിൽ ആകാശം മേഘാവൃതമാകുമെന്നും മഴ പെയ്യുമെന്നും കേന്ദ്രം പ്രവചിച്ചു. മക്ക, മദീന മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിലും ഖസിം മേഖലയുടെ ചില ഭാഗങ്ങളിലും മഴ വ്യാപിക്കുമെന്നും കേന്ദ്രം വിശദീകരിച്ചു. കിഴക്കൻ പ്രദേശത്തിെൻറ വടക്കൻ ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശും. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും അരുവികൾക്കരികെ വസിക്കുന്നവരും സുരക്ഷ സ്ഥലങ്ങളിലേക്ക് മാറിനിൽക്കാനും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
റിയാദ് മേഖലയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ പൊടിക്കാറ്റും പ്രതീക്ഷിക്കുന്നതായി കേന്ദ്രം അറിയിച്ചു. മദീന മേഖലയിലെ അൽമഹ്ദ്, വാദി അൽഫറ, അൽ ഈസ്, ബദർ, ഖൈബർ, അൽ ഹനകിയ, അൽ ഉല പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.