റമദാനിൽ മസ്ജിദുന്നബവിയിൽ കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല

മദീന: കോവിഡ് മുൻകരുതലുകളുടെ ഭാഗമായി റമദാനിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മസ്ജിദുന്നബവിയിലും പള്ളിയുടെ മുറ്റത്തും പ്രവേശിക്കാൻ അനുവാദമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. താറാവിഹ് നമസ്കാര സമയം പകുതിയായി കുറക്കുക, തറാവിഹ് നമസ്കാരം കഴിഞ്ഞ്​ 30 മിനിറ്റിനുള്ളിൽ പള്ളി അടക്കുക, ഇഅ്​തികാഫിന് അനുവാദം നൽകാതിരിക്കുക തുടങ്ങിയവയും മസ്​ജിദുന്നബവി കാര്യാലയത്തിന്​ കീഴിലെ റമദാൻ പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പള്ളിയിൽ ഇഫ്താറിന് ഈത്തപ്പഴവും വെള്ളവും മാത്രമേ അനുവദിക്കൂ. ഇത് വ്യക്തിപരമായി മാത്രമേ ഉപയോഗിക്കാവൂ. മറ്റുളളവർക്ക് പങ്കുവെക്കാനും വിതരണം ചെയ്യാനും അനുവാദമില്ല.

പള്ളിയിൽ ഒരുമിച്ചുകൂടി ഇഫ്താർ നടത്താനും രാത്രി അത്താഴം ഒരുക്കാനും വിതരണം നടത്താനുമെല്ലാം വിലക്കുണ്ട്. മസ്ജിദുന്നബവിയിൽ നമസ്കാരത്തിന് വാഹനത്തിലെത്തുന്നവർ ദേശീയ പാർക്കിങ് ആപ്പായ 'മൗഖിഫ്' ഉപയോഗിക്കണമെന്നും നിർദേശത്തിലുണ്ട്.

Tags:    
News Summary - Children will not be allowed to enter the Masjidunnabavi during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.