ഖുർആൻ പകർപ്പുകൾ കത്തിച്ച സംഭവം; ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ അപലപിച്ചു

ജിദ്ദ: ലിങ്കോപ്പിങ്, നോർകോപ്പിങ് ഉൾപ്പെടെയുള്ള സ്വീഡിഷ് നഗരങ്ങളിൽ നടന്ന മുസ്ലിം വിരുദ്ധ പ്രകടനങ്ങളിൽ ഖുർആൻ പകർപ്പുകൾ കത്തിച്ച പ്രകോപനപരമായ പ്രവർത്തനങ്ങളെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (ഒ.ഐ.സി) അപലപിച്ചു.

ഡാനിഷ് തീവ്രവലതുപക്ഷമായ സ്ട്രാം കോർസ് പാർട്ടി സംഘടിപ്പിച്ച റാലികൾ, തീവ്രവലതുപക്ഷത്തെ പിന്തുണക്കുന്നവർ നടത്തുന്ന ഇസ്ലാമോഫോബിയയുടെ വർധിച്ചുവരുന്ന തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾ മുസ്ലിംലോകത്ത് വർധിപ്പിച്ചതായി ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ പറഞ്ഞു. ഈ സംഭവം അതിന്റെ കുറ്റവാളികളുടെ വംശീയവും വിദ്വേഷപരവുമായ ചിന്തയുടെ വ്യക്തമായ തെളിവാണ്.

അവർ ചെയ്തത് ഒരു പരിഷ്കൃത സമൂഹത്തിലെ എല്ലാ അംഗീകൃത മാനദണ്ഡങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ പ്രസ്താവനയിൽ പറഞ്ഞു. സ്വീഡനിലെ ഖുർആൻ നിന്ദയെ ഇരുഹറം കാര്യാലയവും അപലപിച്ചു.

Tags:    
News Summary - Condemned by the Organization of Islamic Cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.