ജി​ദ്ദ ഒ.​ഐ.​സി.​സി റീ​ജ​ന​ൽ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷാ​ഫി പ​റ​മ്പി​ൽ സം​സാ​രി​ക്കു​ന്നു

കോ​ൺ​ഗ്ര​സ് നേ​രി​ടു​ന്ന​ത് ഫാ​ഷി​സം സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ -ഷാ​ഫി പ​റ​മ്പി​ല്‍ എം.​എ​ല്‍.​എ

ജി​ദ്ദ: ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ൺ​ഗ്ര​സ് നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ടം സൃ​ഷ്ടി​ക്കു​ന്ന വേ​ട്ട​യാ​ട​ലു​ക​ളാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷാ​ഫി പ​റ​മ്പി​ല്‍ എം.​എ​ല്‍.​എ പ​റ​ഞ്ഞു.

ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ജി​ദ്ദ​യി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ൺ​ഗ്ര​സ് എ​ന്ന പ്ര​സ്ഥാ​ന​ത്തി​ന് കു​റ​വു​ക​ളും പോ​രാ​യ്മ​ക​ളും ഉ​ണ്ടാ​വാം. അ​തി​നെ​ക്കു​റി​ച്ചു​ള്ള ച​ര്‍ച്ച​ക​ളും വി​മ​ര്‍ശ​ന​ങ്ങ​ളും എ​ന്നും സ്വാ​ഗ​തം ചെ​യ്തി​ട്ടേ​യു​ള്ളൂ.

എ​ന്നാ​ല്‍, അ​തോ​ടൊ​പ്പം ച​ര്‍ച്ച ചെ​യ്യേ​ണ്ട ഭ​ര​ണ​കൂ​ട രാ​ഷ്ട്രീ​യ​വേ​ട്ട പ​ല​രും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ ഭ​ര​ണ​ഘ​ട​ന​യും കോ​ട​തി​ക​ളും ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ക്ക് സ​മാ​ന​മാ​യ​തോ അ​തി​ല​ധി​ക​മോ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​ത് കോ​ൺ​ഗ്ര​സാ​ണ്. ഇ​ന്ത്യ​യു​ടെ അ​സ്തി​ത്വം ഇ​ല്ലാ​താ​ക്കി ഈ ​രാ​ജ്യ​ത്തെ ഇ​ല്ലാ​യ്മ ചെ​യ്യു​ക​യെ​ന്ന​ത് കോ​ൺ​ഗ്ര​സു​ള്ള കാ​ല​മ​ത്ര​യും സാ​ധ്യ​മ​ല്ലെ​ന്ന് ന​ന്നാ​യി അ​റി​യു​ന്ന​വ​രാ​ണ് ഇ​ന്ന​ത്തെ കേ​ന്ദ്ര സ​ര്‍ക്കാ​റും സം​ഘ്പ​രി​വാ​റും.

ഇ​ന്ത്യ​യു​ടെ ഭം​ഗി​യും അ​സ്തി​ത്വ​വു​മാ​യ ജ​നാ​ധി​പ​ത്യ​ത്തെ പ​ണം​കൊ​ണ്ടും കൈ​യൂ​ക്കു​കൊ​ണ്ടും അ​ധി​കാ​ര ദു​ര്‍വി​നി​യോ​ഗം​കൊ​ണ്ടും വേ​ട്ട​യാ​ടി ഇ​ല്ലാ​യ്മ ചെ​യ്യു​ക​യാ​ണ് സം​ഘ്പ​രി​വാ​ര്‍. അ​തി​നു കൂ​ട്ടു​നി​ല്‍ക്കു​ന്ന വി​ധ​ത്തി​ലേ​ക്ക് കോ​ട​തി​ക​ളും മാ​ധ്യ​മ​ങ്ങ​ളും മാ​റു​ന്നു​വെ​ന്ന​ത് രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​കൂ​ട​വീ​ഴ്ച​ക​ളെ ചോ​ദ്യം​ചെ​യ്യേ​ണ്ട മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ൺ​ഗ്ര​സ് എ​ന്ന പ്ര​സ്ഥാ​ന​ത്തി​ന​ക​ത്തെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ പ​ർ​വ​തീ​ക​രി​ച്ച് പാ​ര്‍ട്ടി നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ പാ​ര്‍ട്ടി​ക്ക​ക​ത്തെ ത​ര്‍ക്ക​ങ്ങ​ളാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ര്‍ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട് . ഇ​തു​വ​ഴി ഭ​ര​ണ​കൂ​ട ഭീ​ക​ര​ത മ​റ​ച്ചു​വെ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ 74ാമ​ത് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്, ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രെ കൊ​ണ്ട് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​പ്പി​ച്ച് ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ല്‍.​എ പ്ര​തി​ജ്ഞ ചെ​യ്യി​പ്പി​ച്ചു.

റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ.​ടി.​എ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ നേ​താ​വും ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ ചെ​മ്പ​ൻ അ​ബ്ബാ​സ് ഷാ​ൾ അ​ണി​യി​ച്ച് ഷാ​ഫി പ​റ​മ്പി​ലി​നെ സ്വീ​ക​രി​ച്ചു. ജി​ദ്ദ നാ​ഷ​ന​ൽ ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ വി.​പി. മു​ഹ​മ്മ​ദ​ലി, മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്റ് പി.​എം. മാ​യി​ൻ​കു​ട്ടി, പ്ര​വാ​സി സേ​വ​ന​കേ​ന്ദ്രം ക​ൺ​വീ​ന​ർ അ​ലി തേ​ക്കു​തോ​ട്, നോ​ർ​ക്ക ഹെ​ൽ​പ് സെ​ൽ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് അ​ടൂ​ർ, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക സേ​വ​ന​കേ​ന്ദ്രം ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട, ചെ​മ്പ​ൻ അ​ബ്ബാ​സ്, അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കു​ഴി​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ലാം മു​ക്കൂ​ടെ​ൻ, ലൂ​യി​സ് എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം അ​വ​ത​രി​പ്പി​ച്ച ഒ.​ഐ.​സി.​സി അം​ഗം​കൂ​ടി​യാ​യ സി​യാ​ദ് പ​ത്ത​നം​തി​ട്ട എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ല്‍.​എ ഷാ​ൾ അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

എ​ട്ടു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി സേ​വ​ന​കേ​ന്ദ്ര​യു​ടെ​യും നാ​ലു വ​ർ​ഷ​മാ​യി പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ.​ഐ.​സി.​സി ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക സേ​വ​ന​കേ​ന്ദ്ര​ത്തി​ന്റെ​യും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ൾ ഷാ​ഫി പ​റ​മ്പി​ലി​ന് കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ സ്വാ​ഗ​ത​വും മ​മ്മ​ദ് പൊ​ന്നാ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Congress is facing problems creating fascism - Shafi Parambil M.L.A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.