ജുബൈൽ: സൗദി അറേബ്യയെ 43 അന്താരാഷ്ട്ര തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന അഞ്ച് പുതിയ ചരക്ക് സേവനങ്ങൾക്ക് സൗദി പോർട്ട് അതോറിറ്റി ‘മവാനി’ അംഗീകാരം നൽകി. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമായി രാജ്യത്തിെൻറ സ്ഥാനം ഉയർത്തുന്നതിനുള്ള ദേശീയ തന്ത്രത്തിെൻറ ഭാഗമായാണിത്. വാണിജ്യ ഗതാഗതത്തെ പിന്തുണയ്ക്കുന്നതിനും ദേശീയ കയറ്റിറക്കുമതി സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഷിപ്പിങ് ഏജൻറുമാരുടെ സേവനങ്ങൾ നവീകരിക്കുന്നതിനും ഇത് വഴിവെക്കും.
ജിദ്ദ ഇസ്ലാമിക് പോർട്ട്, ദമ്മാം കിങ് അബ്ദുൽ അസീസ് പോർട്ട്, ജുബൈൽ കമേഴ്സ്യൽ പോർട്ട് എന്നിങ്ങനെ മൂന്ന് തുറമുഖങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. വെസ്റ്റേൺ മെഡിറ്ററേനിയൻ ഓഫ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി, ഇന്ത്യ ടു ഈസ്റ്റ് മെഡ്, മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി, ഇന്ത്യ ഗൾഫ് സർവിസ് എന്നിവ ജിദ്ദ, ദമ്മാം, ജുബൈൽ തുറമുഖങ്ങളെ എട്ട് ഭൂഖണ്ഡാന്തര തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നു. യുനൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെൻറ് പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് നാവിഗേഷൻ നെറ്റ്വർക് കണക്ടിവിറ്റി സൂചികയിൽ സൗദിയുടെ ‘മവാനി’ ഏറ്റവും ഉയർന്ന പുരോഗതി കൈവരിച്ചിട്ടുണ്ട്. വർഷം മുഴുവനും ഒമ്പത് പുതിയ ഷിപ്പിങ് സേവനങ്ങൾ ചേർത്തതിെൻറ ഫലമായി കഴിഞ്ഞവർഷം അവസാന പാദത്തിൽ അതോറിറ്റിക്ക് 71.33 പോയൻറ് നേടാനായി. സുരക്ഷിതവും സുസ്ഥിരവുമായ സമുദ്രാന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം വിശ്വസനീയവും കാര്യക്ഷമവുമായ ലോജിസ്റ്റിക് പ്രവർത്തനങ്ങൾ ഉറപ്പാക്കിക്കൊണ്ട് രാജ്യത്തിെൻറ സാമ്പത്തികവും സാമൂഹികവുമായ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ് മവാനിയുടെ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.