അസീർ: പൊതുമേഖല സ്ഥാപനങ്ങളും പൊതുസേവനങ്ങളും പൊതുധാതുക്കളും ഒന്നടങ്കം കോർപറേറ്റുകൾക്ക് തീറെഴുതിനൽകിയും വർഗീയ അജണ്ടയിൽ ജനങ്ങളെ വിഭജിച്ചുമുള്ള ഭരണമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം അഭിപ്രായപ്പെട്ടു.
അസീർ പ്രവാസിസംഘത്തിെൻറ എട്ടാമത് കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിെൻറ സകല സമ്പത്ത് സ്വകാര്യവത്കരിക്കുക എന്ന സമീപനത്തോടെ നീങ്ങുന്ന മോദി സർക്കാർ ഇന്ത്യൻ ദേശീയതയുടെ പ്രതീകങ്ങളിലൊന്നായ എയർ ഇന്ത്യ വിറ്റത് ലോകത്തിനു മുന്നിൽ രാജ്യത്തിന് അപമാനമാണ് വരുത്തിവെച്ചത്.
നാനാത്വത്തിലുള്ള ഏകത്വമാണ് നമ്മുടെ നാടിെൻറ സവിശേഷത. മതം, വിശ്വാസം, വംശം, സംസ്കാരം, ജീവിതരീതി എന്നീ വൈവിധ്യങ്ങളെ തകർത്ത് ഹിന്ദുത്വം അടിച്ചേൽപിക്കാനുള്ള ഗൂഢതന്ത്രമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഷിബു പറഞ്ഞു.
ബഷീർ തരീബിെൻറ രക്തസാക്ഷിപ്രമേയത്തോടെ സമ്മേളനത്തിന് തുടക്കംകുറിച്ചു.
സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ജന. സെക്രട്ടറി സുരേഷ് മാവേലിക്കര, വരവുചെലവ് കണക്കുകൾ റഷീദ് ചെന്ത്രാപ്പിന്നി, അനുശോചനപ്രമേയം നവാബ് ഖാൻ എന്നിവർ അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചകൾക്കുള്ള മറുപടിക്കുശേഷം തിരഞ്ഞെടുക്കപ്പെട്ട 33 അംഗ കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽനിന്ന് പ്രസിഡൻറായി അബുൽ വഹാബ് കരുനാഗപ്പള്ളി, ജന. സെക്രട്ടറി (സുരേഷ് മാവേലിക്കര), ട്രഷററായി റഷീദ്, ജോ. സെക്രട്ടറിമാരായി രാജഗോപാൽ ക്ലാപ്പന, സുനിൽകുമാർ കോഴിക്കോട്, വൈസ് പ്രസിഡൻറുമാരായി താമരാക്ഷൻ ക്ലാപന, സുധീരൻ ചാവക്കാട്, ജോ. ട്രഷററായി നിസാർ എറണാകുളത്തെയും തിരഞ്ഞെടുത്തു.
സമ്മേളനത്തിൽ റിലീഫ് ആൻഡ് വെൽെഫയർ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ദ്രുതഗതിയിലാക്കാനുമായി റിലീഫ് കമ്മിറ്റിയെ പുനഃസംഘടിപ്പിച്ചു. അബുൽ വഹാബ് കൺവീനറായി നിലവിൽ വന്ന കമ്മിറ്റിക്കു കീഴിൽ ഷൗക്കത്തലി ആലത്തൂർ, ഹാഷിഫ്, രഞ്ജിത്ത്, ധർമരാജ്, നൂറുദ്ദീൻ, മനോജ്, മണികണ്ഠൻ, ഇബ്രാഹിം എന്നിവർ അംഗങ്ങളാണ്.
സമകാലിക വിഷയങ്ങളിലും പ്രവാസികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളിലും
കേന്ദ്ര-കേരള സർക്കാറുകളുടെ ശ്രദ്ധയിലേക്ക് മുസ്തഫ കക്കാട്, ബഷീർ എന്നിവരടങ്ങുന്ന പ്രമേയങ്ങൾ അവതരിപ്പിച്ചു. സമ്മേളന മിനിറ്റ്സുകൾ നിസാർ, മനോജ് എന്നിവരടങ്ങുന്ന സമിതി നിർവഹിച്ചു. സ്വാഗതസംഘം കൺവീനർ സുധീരൻ സ്വാഗതവും ചെയർമാൻ ഹാരിസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.