ജുബൈൽ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഗുജറാത്ത് വിചാരണ കോടതി വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ ആഹ്ലാദപ്രകടനവുമായി ജുബൈൽ ഒ.ഐ.സി.സി പ്രവർത്തകർ. കോടതികളെപോലും ഭരണകൂടം സ്വാധീനിക്കുമ്പോൾ നീതിയുടെ പര്യായമായി സുപ്രീംകോടതി മാറിയത് ഇന്ത്യൻ ഭരണഘടനക്ക് കരുത്ത് പകരുന്ന നടപടിയാണ്.
മോദിസർക്കാറിന്റെ വികലമായ നയങ്ങളെ തുറന്നുകാട്ടുന്ന നേതാക്കളെ അവിശുദ്ധ മാർഗത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സർക്കാറിനേറ്റ കനത്ത തിരിച്ചടിയാണ് വിധിയെന്ന് യോഗം അഭിപ്രായപ്പെട്ടു.
വിധി പ്രതിപക്ഷത്തെ മുന്നിൽനിന്ന് നയിക്കുന്ന രാഹുൽ ഗാന്ധിക്കും ‘ഇൻഡ്യ’ മുന്നണിക്കും കരുത്തു പകരും. തുടർന്ന് മധുരം വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ചു. അഷ്റഫ് മുവാറ്റുപുഴ, ഇ.കെ. സലിം, നജീബ് നസീർ, വിത്സൺ ജോസഫ്, അൻഷാദ് ആദം, അരുൺ കല്ലറ, നസീർ തുണ്ടിൽ, തോമസ് മാമുടൻ, എൻ.പി. റിയാസ്, സതീഷ്, അജ്മൽ താഹ, മുർത്തല, മുബഷിർ, വൈശാഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.