സൗദിയിൽ കോവിഡ്​ ബാധിച്ച്​ ഒരു മലയാളി കൂടി മരിച്ചു

റിയാദ്​: കോവിഡ്​ ബാധിച്ച്​ സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ നാലാമതൊരു മലയാളി കൂടി മരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി തുമ്പയിൽ ഇഖ്​ബാൽ റാവുത്തർ​ (67) ആണ്​ റിയാദിലെ കിങ്​ ഫഹദ്​ മെഡിക്കൽ സിറ്റിയിൽ തിങ്കളാഴ്​ച മരിച്ചത്​. അസുഖ ബാധിതനായി രണ്ടാഴ്​ചയായി ഇവിടെ ചികിത്സയിലായിരുന്നു.

36 വർഷമായി റിയാദിലുണ്ടായിരുന്ന അദ്ദേഹം സൗദി കൺസൾട്ടൻറ്​ എന്ന കമ്പനിയിൽ ഇൻറർനാഷനൽ സ്​റ്റാ​ൻഡേർഡ്​സ്​ ഒാർഗനൈസേഷൻ (​െഎ.എസ്​.ഒ) സ്​പെഷ്യലിസ്​റ്റായി ​ പ്രവർത്തിക്കുകയായിരുന്നു. സൗദിയിലെത്തുന്നതിന്​ മുമ്പ്​ കേരളത്തിൽ മലബാർ സിമൻറ്​സിൽ ഉദ്യോഗസ്​ഥനായിരുന്നു. തുമ്പയിൽ മുഹമ്മദ്​ ഖനി രാവുത്തരാണ്​ പിതാവ്​.

ഭാര്യമാർ: ഫാത്വിമ ബീവി, സഫിജ. മക്കൾ: എൻജി. ഫെബിന ഇഖ്​ബാൽ (ടെക്​നോപാർക്ക്​), റയാൻ ഇഖ്​ബാൽ (റിയാദ്​ മോഡേൺ സ്​കൂളിൽ എട്ടാം ക്ലാസ്​ വിദ്യാർഥി). സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്ന ഇഖ്​ബാൽ രാവുത്തർ റിയാദ്​ ഇന്ത്യൻ അ​േസാസിയേഷ​​െൻറ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. 

Tags:    
News Summary - one more karalite died due to covid in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.