റിയാദ്: സൗദി അറേബ്യയിൽ രോഗമുക്തരുടെ എണ്ണം ഉയരുന്നു. ചൊവ്വാഴ്ചയിലേത് പോലെ ബുധനാഴ്ചയും സുഖം പ്രാപിച്ചവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തെക്കാൾ വളരെ ഉയരത്തിലെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ചൊവ്വാഴ്ചയിലേതിനെക്കാൾ കുറഞ്ഞു. ഇതാദ്യമായാണ് െഎസൊലേഷനിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങുന്നത്.
ഒറ്റദിവസം കൊണ്ട് സുഖം പ്രാപിച്ചത് 2365 പേരാണ്. ഇതോടെ ആകെ രോമുക്തരുടെ എണ്ണം 17622 ആയി ഉയർന്നു. പുതുതായി 1905 പേരിൽ കോവിഡ് സ്ഥിരീകരിച്ചു. ആകെ േകാവിഡ് ബാധിതരുടെ എണ്ണം 44 830. ഇതിൽ ഇപ്പോൾ ചികിത്സയിലുള്ളത് 26935 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് പേർ മരിച്ചു. രണ്ട് സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ്.
മക്ക, ജിദ്ദ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. 42നും 80നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ചികിത്സയിലുള്ളവരിൽ 147 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ സൗദി പൗരന്മാരുടെ എണ്ണം 32 ശതമാനമായി. ബാക്കി വിവിധ രാജ്യക്കാരാണ്.
പുതിയ രോഗികളിൽ 78 ശതമാനം പുരുഷന്മാരും 22 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എട്ട് ശതമാനം കുട്ടികളും നാല് ശതമാനം കൗമാരക്കാരും 88 ശതമാനം മുതിർന്നവരുമാണ്. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 496,948 കോവിഡ് ടെസ്റ്റുകൾ നടന്നു.
രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 27ാം ദിവസത്തിലേക്ക് കടന്നു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു.
പുതിയ രോഗികൾ: റിയാദ് 673, ജിദ്ദ 338, മക്ക 283, ദമ്മാം 147, ഹുഫൂഫ് 67, മദീന 64, ജുബൈൽ 52, ത്വാഇഫ് 50, ഖോബാർ 47, തബൂക്ക് 35, മജ്മഅ 30, ദറഇയ 18, ദഹ്റാൻ 14, ഉംലജ് 11, അൽഖർജ് 6, സൽവ 4, സഫ്വ 4, അൽജഫർ 3, ഖത്വീഫ് 3, അബ്ഖൈഖ് 3, അൽഖുറുമ 3, ഖഫ്ജി 2, ഖുറയാത് അൽഉലിയ 2, റാസ തനൂറ 2, റാബിഗ് 2, ഖറഅ 2, ഖുൻഫുദ 2, ശറൂറ 2, ഹാഇൽ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, അബഹ 1, നാരിയ 1, ബുറൈദ 1, ഉനൈസ 1, അൽറാസ് 1, അൽഹദ 1, അല്ലൈത് 1, മഖ്വ 1, നജ്റാൻ 1, ഹുത്ത ബനീ തമീം 1, അൽദിലം 1, വാദി ദവാസിർ 1, ദവാദ്മി 1, അൽറയിൻ 1, സുലൈയിൽ 1, സുൽഫി 1, റുവൈദ അൽഅർദ് 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.