സൗദി അറേബ്യയിൽ ഇന്നും രോഗികളുടെ ഇരട്ടി രോഗമുക്തർ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ രോഗികളുടെ ഇരട്ടി രോഗമുക്തരുടെ പ്രതിദിനകണക്കാണ്​ വെള്ളിയാഴ്​ചയും പുറത്തുവന്നത്​. 2566 പേർ സുഖംപ്രാപിച്ചപ്പോൾ പുതുതായി രോഗം സ്ഥിരീകരിച്ചത്​ 1383 പേർക്ക്​ മാത്രമാണ്​. എന്നാൽ മരണനിരക്ക്​ ഒരുപോലെ തുടരുകയാണ്​. 35 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ കണക്കിലുൾപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3338 ആയി. 1.1 ശതമാനമാണ്​ രാജ്യത്തെ മരണനിരക്ക്​.

റിയാദ്​ 1, ജിദ്ദ 8, മക്ക 7, ദമ്മാം 1, ഹുഫൂഫ്​ 4, ത്വാഇഫ്​ 5, ബുറൈദ​ 1, നജ്​റാൻ 1, ബീഷ​ 2, അറാർ 2, സകാക 1, അല്ലൈത്​ 1, അൽമജാരിദ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം റിപ്പോർട്ട്​ ചെയ്​തത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 295902 പേരിൽ 262959 പേരും സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്ക്​ 88.9 ശതമാനമായി ഉയർന്നു.

രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇനി അവശേഷിക്കുന്നത്​ 29605 പേർ മാത്രമാണ്​. ഇതിൽ 1782 പേർ ഗുരുതരാവസ്ഥയിലാണ്​. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

വെള്ളിയാഴ്​ച മക്കയിലാണ്​ പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്, 81​. ഹാഇലിൽ 77ഉം ജിദ്ദയിൽ 69ഉം ഹുഫൂ-ഫിൽ 58ഉം ജീസാനിൽ 57ഉം മദീനയിൽ 44ഉം ദമ്മാമിൽ 44ഉം ബുറൈദയിൽ 39ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ 66,347 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്​റ്റുകളുടെ എണ്ണം 4,138,204 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​

റിയാദ്​ 879, ജിദ്ദ 739, മക്ക 584, ഹുഫൂഫ്​ 162, ത്വാഇഫ്​ 135, മദീന 123, ദമ്മാം 109, ബുറൈദ 57, തബൂക്ക്​ 54, അറാർ 35, ജീസാൻ 32, ഹാഇൽ 29, ഹഫർ അൽബാത്വിൻ 29, മുബറസ്​ 29, ഖത്വീഫ് 26, മഹായിൽ 21, വാദി ദവാസിർ 20, സബ്​യ 18, സകാക 18, അൽബാഹ 17, ഖർജ്​ 17, ഖോബാർ 15, ​ബീഷ​ 15, അൽഖുവയ്യ 14, ബെയ്​ഷ്​ 14, അൽറസ്​ 14, അബഹ 12, അയൂൺ 9, അൽമജാരിദ 9, ഖമീസ്​ മുശൈത്ത്​​ 8​, ഉനൈസ 8, നജ്​റാൻ 8, അബൂഅരീഷ്​ 7, ഹുറൈംല 6, സു​ൈലയിൽ 4, അഹദ്​ റുഫൈദ 4, ജുബൈൽ 4, റിജാൽ അൽമ 4, നാരിയ 3, ഖുൻഫുദ 3, ശഖ്​റ 3, യാംബു 3, അൽനമാസ്​ 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽഅർദ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്​മർ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1, സാംത 1, ദർബ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത്​ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 01:56 GMT