ജിദ്ദ: പുതിയ രോഗികളെക്കാൾ 1,200ഓളം രോഗമുക്തർ വർധിച്ചു. പുതുതായി 4,884 കോവിഡ് രോഗികളും 6,090 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 6,43,211ഉം രോഗമുക്തരുടെ എണ്ണം 5,90,140ഉം ആയി. രണ്ടു മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,916 ആയി. നിലവിൽ 44,155 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 591 പേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. കോവിഡ് മുക്തി നിരക്ക് 91.74 ശതമാനവും മരണനിരക്ക് 1.38 ശതമാനവുമാണ്. റിയാദിൽ 1,327ഉം ജിദ്ദയിൽ 491ഉം മക്കയിൽ 304ഉം ദമ്മാമിൽ 159ഉം മദീനയിൽ 147ഉം ജിസാനിൽ 115ഉം ഹുഫൂഫിൽ 95ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,48,41,337 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,53,12,053 ആദ്യ ഡോസും 2,35,33,435 രണ്ടാം ഡോസും 59,95,849 ബൂസ്റ്റർ ഡോസുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.