മക്ക: ഈ വർഷം റമദാൻ മാസത്തിൽ ഉംറ നടത്താൻ ആഗ്രഹിക്കുന്ന തീർത്ഥാടകർ കോവിഡ് വാക്സിൻ എടുത്തിരിക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. എന്നാൽ റമദാൻ ആരംഭിക്കുന്നതിന് മുമ്പ് ഹജ്ജ്, ഉംറയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന മേഖലകളിലെ മുഴുവൻ ജീവനക്കാരും വാക്സിൻ കുത്തിവെപ്പ് എടുത്തിരിക്കണം.
വാക്സിനേഷൻ എടുക്കാത്ത തൊഴിലാളികൾ ഓരോ ഏഴ് ദിവസത്തെയും കാലാവധിയുള്ള നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം ഹാജരാക്കേണ്ടതുണ്ട്. തീർത്ഥാടകർ മാസ്ക്, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ കോവിഡ് മുൻകരുതലുകൾ കർശനമായും പാലിക്കണമെന്നും റമദാൻ മാസത്തിൽ പരിശോധന ശക്തമാക്കുമെന്നും മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.