റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറായ താൻ തൽസ്ഥാനം രാജിവച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സി.പി. മുസ്തഫ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത്തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നവർ സംഘടനാ വിരുദ്ധ പ്രവർത്തനമാണ് നടത്തുന്നത്. മുൻ കമ്മിറ്റിയിൽ നിലനിന്നിരുന്ന ചില വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംസ്ഥാന നേതൃത്വം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ കല്ലായിയും സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും റിയാദിലെത്തി ഇരുവിഭാഗങ്ങളെയും ഉൾപ്പെടുത്തി പുതിയ കമ്മിറ്റി പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ആ കമ്മിറ്റിയുടെ പ്രസിഡൻറാണ് താൻ. ആ പദവിയിൽ താനിപ്പോഴും തുടരുകയാണ്. താനറിയാതെ എെൻറ രാജി ആരാണ് പ്രഖ്യാപിച്ചതെന്ന് മനസ്സിലാവുന്നില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ സംഘടനയെ സമൂഹമധ്യത്തിൽ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണെന്നും പ്രവർത്തകർ ഇത്തരക്കാരെ സൂക്ഷിക്കണമെന്നും ഈ ശ്രമങ്ങൾ വിലപോവില്ലന്നും സി.പി. മുസ്തഫ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.