ഐ.ടി.ഇ.ഇ - കെ.എസ്.എ ജിദ്ദചാപ്റ്റർ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു.

സൈബർ സെക്യൂരിറ്റി; ഐ.ടി എക്സ്പേർട്സ് ആൻഡ് എൻജിനീയേഴ്സ് ശിൽപ്പശാല സംഘടിപ്പിക്കുന്നു

ജിദ്ദ: ബഹുരാഷ്ട്ര സൈബർ സെക്യൂരിറ്റി കമ്പനിയായ പാലോ ആൾട്ടോ നെറ്റ്‌വർക്സുമായി ചേർന്ന് ഐ.ടി എക്സ്പേർട്സ് ആൻഡ് എൻജിനീയേഴ്സ് (ഐ.ടി.ഇ.ഇ - കെ.എസ്.എ) ജിദ്ദചാപ്റ്റർ സൈബർ സെക്യൂരിറ്റി ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഈ മാസം 10 ന് ശനിയാഴ്ച വൈകീട്ട് അഞ്ചിന് ITEE Gathering and Cybersecurity Event എന്ന പേരിൽ  ജിദ്ദ കോർണിഷിലെ ഹിൽട്ടൺ ഹോട്ടലിൽ വെച്ചാണ് പരിപാടിയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദയിൽ ഐ.ടി രംഗത്ത് ജോലി ചെയ്യുന്ന വിദ്ധഗ്ധരും  എഞ്ചിനീയർമാരുമായ 150 പേരാണ് സൗജന്യ ശിൽപ്പശാലയിൽ പങ്കെടുക്കുക. ഇന്ന് ഐ.ടി ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന സൈബർ സെക്യൂരിറ്റി വിഷയത്തിൽ പാലോ ആൾട്ടോ നെറ്റ്‌വർക്ക്സിലെ മുതിർന്ന ഐ.ടി വിദ്ധഗ്ധർ നേതൃത്വം നൽകുന്ന വിവിധ സെക്ഷനുകൾ ശിൽപ്പശാലയിൽ ഉണ്ടാവും. ഡാറ്റ സെക്യൂരിറ്റിയിലും മറ്റും സൈബർ സുരക്ഷയുടെ കാര്യത്തിൽ മുൻകൂട്ടി പ്ലാൻ ചെയ്ത് സാധ്യമാവുന്ന സുരക്ഷ ഉറപ്പ് വരുത്താൻ  ഐ.ടി രംഗത്തു ജോലി ചെയ്യുന്നവർക്ക് ഈ പരിപാടി ഗുണകരമാവും എന്ന്  സംഘാടകർ പറഞ്ഞു. ജിദ്ദയിൽ ഐ.ടി രംഗത്ത് ജോലിചെയ്യുന്നവരുടെ ഒരു സംഗമം കൂടിയാവും ഈ പരിപാടി. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഐ.ടി രംഗത്ത് ജോലിചെയ്യുന്നവർക്ക് 0544963780 (റഫീഖ് അബ്ദുല്ല), 0504499083 (നൗഷാദ് വെങ്കിട്ട) എന്നിവരുമായി ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

2014 ൽ തുടക്കമിട്ട ‘ഐ.ടി.ഇ.ഇ-കെ.എസ്.എ’ കൂട്ടായ്മയിൽ സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നായി 700 ഓളം അംഗങ്ങളുണ്ട്. പ്രൊഫഷണൽ രംഗത്ത് ഒരുമിച്ചു പ്രവർത്തിക്കുന്നതിനും ജോലി അന്വേഷിക്കുന്നവർക്ക് അവ കണ്ടെത്താൻ സഹായിക്കുന്നതിനും സൗദിയിൽ  ഐ.ടി രംഗത്തു വരുന്ന മാറ്റങ്ങൾക്കു അംഗങ്ങളെ  സഞ്ജരാകുന്നതിന് വേണ്ടിയും മറ്റു ഐ.ടി രംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും വേണ്ടിയാണ് സംഘടനക്ക് രൂപം കൊടുത്തതെന്ന് സംഘാടകർ അറിയിച്ചു.

ഭാരവാഹികളായ അഷ്റഫ് അഞ്ചാലൻ (ഐ.ടി ഡയറക്ടർ, മൂവ്മെന്റ് സൊല്യൂഷൻസ്), സഹദ് പാലോളി (ഐ.ടി ഇൻഫ്രാ സ്ട്രക്ച്ചർ മാനേജർ, യുനൈറ്റഡ് കാർട്ടൂൺ), അഷ്‌റഫ് കുന്നത്ത് (ഐ.ടി ഹെഡ് ജോട്ടണ്  പെയിന്റ്), ജസീം അബു (ഡയറക്ടർ, ഗോദ്‌റെജ്‌), വി.കെ അബി (സിസ്റ്റം ആൻഡ് വെബ് മാനേജർ, ഗൾഫ് സിസ്റ്റം),  റഫീഖ് അബ്ദുല്ല (ബ്രാഞ്ച് മാനേജർ, പ്രെസ്റ്റിജ് സൗദി) ,നൗഷാദ് വെങ്കിട്ട (ഇ.ആർ.പി സിസ്റ്റം അനലിസ്റ്റ്, ബക്രി ഇന്റർനാഷണൽ എനർജി) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Cyber ​​Security; IT Experts and Engineers are organizing the workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.