ശ​ര​ത്

സൗ​ദി​യി​ൽ മലയാളി വാഹനത്തിൽ തൂങ്ങിമരിച്ച നിലയിൽ

ബു​റൈ​ദ: മ​ല​യാ​ളി​യെ വാ​ഹ​ന​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ സൗ​ദി​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം കു​ഴി​മ​തി​ക്കാ​ട്‌ സ്വ​ദേ​ശി​യും പ​ഴ​ങ്ങാ​ല പെ​പ്പി​ലം​വി​ള ശ​ശി​ധ​ര​ൻ-​ര​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ ശ​ര​ത്തി​നെ​യാ​ണ്​ (29) ദ​മ്മാം -ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ റോ​ഡി​ലെ കി​ബ്ബ എ​ന്ന സ്ഥ​ല​ത്ത് ട്രെ​യി​ല​ർ ലോ​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര

​ണ്ടു വ​ർ​ഷ​മാ​യി ശ​ര​ത് സൗ​ദി​യി​ലെ അ​ൽ​ഹ​നൂ​ഫ് ഫ​ർ​ഹാ​ൻ അ​ൽ​ദോ​സ​രി എ​ന്ന ക​മ്പ​നി​യി​ൽ ട്ര​ക്ക് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തു​വ​രെ നാ​ട്ടി​ൽ പോ​യി​ട്ടി​ല്ല.അ​വി​വാ​ഹി​ത​നാ​ണ്. ഏ​ക സ​ഹോ​ദ​രി ശ​ര​ണ്യ. ശ​ര​ത്തി​നെ അ​ല​ട്ടി​യി​രു​ന്ന എ​ന്തെ​ങ്കി​ലും മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളോ മ​റ്റോ ഉ​ള്ള​താ​യി അ​റി​യി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ ശ്ര​മം​ന​ട​ത്തു​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ബു​റൈ​ദ സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.