ജെനി മാത്യുവിെൻറ (45) മൃതദേഹം ഇന്ന് നാട്ടിലെത്തും

ജിദ്ദ: ജിദ്ദയിൽ കഴിഞ്ഞ ദിവസം മരിച്ച നവോദയയുടെ സജീവ പ്രവര്‍ത്തകൻ പത്തനംതിട്ട അടൂർ മരുതിമൂട് ഇളമന്നൂരിലെ ആറു വിള ജോയൽ ഡേയ്‌ലിൽ ജെനി മാത്യുവി​െൻറ (45) മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ സൗദിയ വിമാനത്തിൽ നാട്ടിലേക്ക് അയച്ചു. ശന ിയാഴ്ച മങ്ങാട് സ​െൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം സംസ്കരിക്കും.നവോദയ പ്രവർത്തകനും ഇടത് സൈബർ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ജെനി മാത്യു 23 വർഷമായി പ്രവാസിയാണ്. എട്ടു വര്‍ഷത്തോളമായി ജിദ്ദയിൽ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.

ഭാര്യ ലിയ ജെനി ജിദ്ദ ന്യൂ അൽവുറൂദ് ഇൻറർനാഷനൽ സ്‌കൂൾ അധ്യാപികയാണ്. മക്കളായ ജോയൽ മാത്യു ജെനി, ജോആൻ റേച്ചൽ ജെനി എന്നിവർ അതേ സ്‌കൂളിലെ വിദ്യാർഥികളാണ്. അരുവിള ചാരുവിളയിൽ പരേതരായ സി.വൈ. മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ്. സഹോദരങ്ങൾ മോനച്ചൻ, റോസമ്മ, ലീലാമ്മ.

ജെനി മാത്യുവി​െൻറ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾക്ക് നവോദയ ജീവകാരുണ്യ വിഭാഗം പ്രവർത്തകരായ ജലീൽ ഉച്ചാരക്കടവ്, ബഷീർ മമ്പാട്, അനൂപ് മാവേലിക്കര, ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തകനായ നൗഷാദ് മമ്പാട് എന്നിവരുടെ പ്രവർത്തനം സഹായകമായി.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.