അബ്ഹ: കർമനിരതനായിരിക്കെയാണ് അസീർ മേഖല ഡെപ്യൂട്ടി ഗവർണർ അമീർ മൻസൂർ ബിൻ മുഖ്രിെൻറ വിയോഗം. അസീർ മേഖലയുടെ ടൂറിസം വികസനത്തിന് അതീവ താൽപര്യം കാണിക്കുകയും അഹോരാത്രം ശ്രമിക്കുകയും വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്തു വരുന്നതിനിടയിലാണ് ദാരുണമായ അന്ത്യം ഡെപ്യൂട്ടി ഗവർണറെ തേടിയെത്തിയത്.
ഒൗദ്യേഗിക ജോലിയുടെ ഭാഗമായി അബ്ഹയുടെ പടിഞ്ഞാറ് മേഖലയിലെ ചില ഭാഗങ്ങൾ ഞായറാഴ്ച വൈകീട്ട് സന്ദർശിച്ചു തിരിച്ചു വരുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. മേഖലയുടെ ടൂറിസം വികസന സമിതി അധ്യക്ഷൻ കൂടിയായ അമീർ മൻസൂർ ബിൻ മുഖ്രിൻ വികസന പദ്ധതികൾ സന്ദർശിക്കാനും വിലയിരുത്താനും എപ്പോഴും താൽപര്യം കാണിച്ചിരുന്ന ആളാണ്. വിവിധ മേളകളിലും ടൂറിസം പരിപാടികളിലും നിറസാന്നിധ്യവുമായിരുന്നു.
മേഖലയിലെ മുനിസിപ്പാലിറ്റിയുടെയും മറ്റും വികസന പദ്ധതികളുടെ പരോഗതി വിലയിരുത്താൻ ഗവൺമെൻറ് വകുപ്പ്മേധാവികളും ഉപദേഷ്ടാക്കളും ഉൾപ്പെട്ട സംഘം രൂപവത്കരിച്ചു . 43 കാരനായ അമീർ മൻസൂർ ബിൻ മുഖ്രിനെ കഴിഞ്ഞ ഏപ്രിൽ 23 നാണ് അസീർ മേഖല ഡെപ്യൂട്ടി ഗവർണായി നിയോഗിക്കുന്നത്.
നേരത്തെ കിരീടാവകാശിയുടെയും പിന്നീട് സൽമാൻ രാജാവിെൻറയും ഉപദേഷ്ടാവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.