മ​മ്പാ​ട് എം.​ഇ.​എ​സ് കോ​ള​ജ് അ​ലു​മ്നി റി​യാ​ദ് ചാ​പ്റ്റ​ർ അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ൽ​നി​ന്ന് 

മമ്പാട് എം.ഇ.എസ് കോളജ് അലുമ്നി അവാർഡ് വിതരണം

റിയാദ്: എം.ഇ.എസ് മമ്പാട് കോളജ് അലുമ്നി റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, സന്തോഷ് ട്രോഫി ഫുട്ബാളിൽ താരമായി നാടിന് അഭിമാനമായ ടി.കെ. ജെസിനെ ആദരിച്ചു.

ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച അലുമ്നി അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് വിതരണവും നടന്നു. നിലമ്പൂർ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ ഫുട്ബാൾ താരവും ഇപ്പോൾ ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്തു.

അനുമോദന ചടങ്ങിൽ റിയാദ് ചാപ്റ്റർ മുഖ്യ രക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ഉബൈദ് എടവണ്ണ, അലുമ്നി അംഗം ആന്റണി സെബാസ്റ്റ്യൻ, മമ്പാട് കോളജ് ഗ്ലോബൽ അലുമ്നി അംഗങ്ങളായ ഇ.പി. മുഹമ്മദ് കുഞ്ഞി, സി.കെ. ഷാജി, ഇ.കെ. ബാവ, ഉബൈദ് വണ്ടൂർ, നൗഷാദ് ഇല്ലിക്കൽ തുടങ്ങിയവർ സംസാരിച്ചു.

റിയാദ് ചാപ്റ്റർ കമ്മിറ്റി രക്ഷാധികാരി ഇ.പി. സഗീർ അലി സ്വാഗതവും ജോ. സെക്രട്ടറി ടി.പി. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Distribution of Mampad MES College Alumni Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.