അബഹ: ജീവിതലക്ഷ്യം വിസ്മരിച്ചുകൊണ്ടാകരുത് പ്രവാസ ജീവിതം നയിക്കേണ്ടതെന്ന് പ്രമുഖ ഫാമിലി കൗൺസിലറും ചൈൽഡ് സൈക്കോളജിസ്റ്റുമായ ഡോ. ജൗഹർ മുനവ്വർ അഭിപ്രായപ്പെട്ടു. ‘പ്രവാസ ലോകവും കുടുംബ ജീവിതവും’ എന്ന വിഷയത്തിൽ ഖമീസ് മുശൈത്ത് ജൂബിലി ഓഡിറ്റോറിയത്തിൽ അബഹ - ഖമീസ് മുശൈത് ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ഫാമിലി പ്രോഗ്രാമിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്യനാട്ടിലാണെങ്കിലും കുടുംബ ജീവിതം മനോഹരമാക്കുന്നതിൽ ഓരോ പ്രവാസിക്കും വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിശ്വാസ വിമലീകരണവും കുടുംബ ഭദ്രതയും ഓരോ പ്രവാസിയും മുഖ്യമായിക്കാണണം.
കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുക എന്നതിലുപരി മാനസികമായി കൂടെ നിൽക്കുവാനും, കൃത്യമായ ആശയ വിനിമയങ്ങളിലൂടെ കുടുംബ ശാക്തീകരണം നടത്താൻ സാധിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ഖാലിദ് സ്വലാഹി ആമുഖ ഭാഷണം നിർവഹിച്ചു. ഇസ്ലാഹി സെൻറർ പ്രസിഡൻറ് സിറാജ് കണ്ണൂർ അധ്യക്ഷത വഹിച്ചു. മുഫീദ് മദനി ഉൽബോധനം നടത്തി. ബഷീർ മൂന്നിയ്യൂർ, ജലീൽ കാവനൂർ, ഇബ്രാഹിം മരക്കാൻ തൊടി, അബ്ദുറഹ്മാൻ, മുജീബ് എള്ളുവിള എന്നിവർ സംസാരിച്ചു. അബൂ അമാൻ പാനൽ ചർച്ചക്ക് നേതൃത്വം നൽകി. സ്വാഗതസംഘം കൺവീനർ ഹാഫിസ് രാമനാട്ടുകര നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.